അജൻഡ റദ്ദാക്കാൻ ചെയർപേഴ്സണ് അധികാരമുണ്ടെന്ന് ചെയർ റൂളിങ് നൽകിയിട്ടും ബഹളവും വാഗ്വാദവും തുടർന്നു. അടുത്ത അജൻഡ വായിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്. പ്രതിപക്ഷ നേതാവ് ഇ ശജീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തേജസ്വിനി ആശുപത്രിയുടെ ജെനറല്‍ മാനജറുടെ അഭ്യര്‍ഥന പ്രകാരം പണം അനുവദിക്കുന്നതിന് സര്‍കാര്‍ അനുമതി നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയായി അവതരിപ്പിരിപ്പിക്കാനിരിക്കെയാണ് കനത്ത പ്രതിഷേത്തെ തുടർന്ന് റദ്ദാക്കിയത്. ബിജെപിയും അജന്‍ഡയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നായിരുന്നു ബിജെപി നേതാക്കൾ തിങ്കളാഴ്ച കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
കൗൺസിൽ യോഗം നടക്കുന്നതിന് തൊട്ട് മുമ്പ് ബിജെപി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മിന്നൽ സമരമെന്നോണം മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.
Keywords: News, Kasaragod, Kerala, Nileshwaram, Politics, Cooperative Hospital, Nileswaram Municipality cancels agenda to give Rs 1 crore to CPM Cooperative Hospital.
< !- START disable copy paste -->
< !- START disable copy paste -->