ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും ബോധ്യപ്പെടുത്തുകയും മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ ദേശീയപാത നിര്‍മാണവു മായി ബന്ധപ്പെട്ടിട്ടുണ്ടായ പ്രശ്‌നങ്ങള്‍ അടിയന്തിര മായി പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് ചെങ്കള പഞ്ചായതിലെ നായന്‍മാര്‍മൂല, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതിലെ എരിയാല്‍ തുടങ്ങിയ പ്രദേശങ്ങളിലടക്കം ജില്ലയില്‍ കൂടുതല്‍ അടിപ്പാതകള്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.
ഇത് തങ്ങളുടെ നേട്ടമായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടും കാസര്‍കോട് ജില്ലയിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജനവാസ കേന്ദ്രങ്ങളിലെ യാത്രാദുരിതം പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലുമനക്കാത്ത ബിജെപി സത്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രചാരണങ്ങളാണ് നടത്തുന്നത്. മുസ്ലിം ലീഗടക്കമുള്ള രാഷ്ട്രിയ പാര്‍ടികളുടെയും യുഡിഎഫ് ജനപ്രതിനിധികളുടെയും പ്രവര്‍ത്തന ഫലമായി നടക്കുന്ന വികസന പദ്ധതികള്‍ ബിജെപിയുടെ അകൗണ്ടില്‍ വരവ് വെക്കാന്‍ ശ്രമിക്കുന്നത് തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
ജില്ലയിലെ ദേശീയപാത നിര്‍മാണവുമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബിജെപി നേതാക്കളുടെ കൈകടത്തലും അവിഹിത ഇടപെടലുകള്‍ ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും തങ്ങളാണ് നടത്തിയതെന്ന് വീമ്പിളക്കുന്ന ബിജെപി നേതൃത്വത്തിന് ജില്ലക്ക് വേണ്ടി ചെയ്ത ഒറ്റ പ്രവര്‍ത്തനവും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേക താല്‍പര്യമെടുത്താണ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ഡെല്‍ഹിയിലേക്ക് നിവേദക സംഘത്തെ അയച്ചത്. നിവേദക സംഘവുമായി ചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി നിവേദക സംഘത്തിനോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ബിജെപി ജില്ലാ നേതൃത്വം നടത്തുന്ന അവകാശവാദം പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹ്മദ് അലി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, എംബി യൂസുഫ്, കെഇഎ ബകര്‍ , എഎം കടവത്ത്, അഡ്വ. എന്‍എ. ഖാലിദ്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍ , എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി സംസാരിച്ചു.
Keywords: Muslim League, BJP, NH Work, Politics, Malayalam News, Kerala News, Kasaragod News, Malayalam News, Politics, Political News, 'New Underpasses on NH'; Muslim League calls BJP campaign ridiculous.
< !- START disable copy paste -->