കാസര്‍കോട്: (KasargodVartha) ഹരിയാനയില്‍ വെച്ച് നടന്ന 72-ാമത് പൊലീസ് റസലിംഗ് ക്ലസ്റ്റര്‍ വിഭാഗത്തില്‍ കബഡിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കേരള പൊലീസ്. ടീമംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഈ വിഭാഗത്തിൽ ആദ്യമായി പങ്കെടുത്ത കേരള പൊലീസ് ടീം, അസം പൊലീസ്, റെയിൽവേ പൊലീസ്, സിആർപിഎഫ് എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപിൽ ചാംപ്യന്മാരാവുകയും പ്രീക്വാർടറിൽ തെലുങ്കാനയോട് പൊരുതി തോൽക്കുകയുമായിരുന്നു.
കാസർകോട് പൊലീസ്, പൊലീസ് അസോസിയേഷൻ, റെയില്‍വെ പൊലീസ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറുമായ പി അജിത്ത് കുമാര്‍ ബൊകയും ഹാരാര്‍പ്പണവും നടത്തി താരങ്ങളെ സ്വീകരിച്ചു.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രടറി പിപി മഹേഷ്, കെപിഎ ജില്ലാ സെക്രടറി എപി സുരേഷ്, പ്രസിഡണ്ട് രാജ്കുമാര്‍ ബി, റെയില്‍വെ സ്റ്റേഷന്‍ സുപ്രണ്ട് ശ്രീലേഖ, റെയില്‍വെ പൊലിസ് എസ്‌ഐ റെജികുമാര്‍, റെയില്‍വെ ആര്‍പിഎഫ് എസ്‌ഐ കതിരേശ് ബാബു, കാസര്‍കോട് എസ്‌ഐ വിഷ്ണുപ്രസാദ്, കെപിഎ ജില്ലാ കമിറ്റിയംഗം അജയന്‍ തുടങ്ങിയവര്‍ സ്വീകരണപരിപാടിയില്‍ സംബന്ധിച്ചു.
Keywords: News, Malayalam News, News, Police Meet, Champions, Welcome, Kerala Team, railway Station, Kerala team champion in Kabaddi at National Police Meet.
Welcome | ദേശീയ പൊലീസ് മീറ്റില്‍ കബഡിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേരള ടീമിന് റെയില്‍വേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം
ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടർ പി അജിത്ത് കുമാര്‍ ബൊകയും ഹാരാര്‍പ്പണവും നടത്തി
News, Malayalam News, കാസറഗോഡ് വാർത്തകൾ, Police Meet, Champions, Kerala Te