മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആധുനിക സൗകര്യങ്ങളോട് കൂടി ഏകദേശം 12 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ധനസമാഹരണം വ്യവസായ പ്രമുഖൻ എൻ എ അബൂബകർ ഹാജിയിൽ നിന്നും തുക സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങൾ.
പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ് മദലി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, പി എം മുനീർ ഹാജി, എകെഎം അശ്റഫ് എംഎൽഎ, എംബി യൂസുഫ്, കെഇഎ ബകർ, ടിഎ മൂസ, എജിസി ബശീർ, എം അബ്ബാസ്, എ ബി ശാഫി, ടി സി എ റഹ് മാൻ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, അസീസ് മരിക്കെ, ടി എം ഇഖ്ബാൽ, കെ ബി മുഹമ്മദ് കുഞ്ഞി, എ കെ ആരിഫ്, അശ്റഫ് എടനീർ, കാപ്പിൽ മുഹമ്മദ് പാഷ, സി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, അസീസ് കളത്തൂർ, സഹീർ ആസിഫ്, എ അഹ് മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, മുംതാസ് സമീറ, ശാഹിന സലീം, ഖാദർ ഹാജി ചെങ്കള, സി എ അബ്ദുല്ല കുഞ്ഞി ഹാജി, ബേക്കൽ സ്വാലിഹ് ഹാജി, കെ എം ബശീർ, അൻവർ കോളിയടുക്കം, ഹനീഫ് നെല്ലിക്കുന്ന്, ജലീൽ കടവത്ത്, സയ്യിദ് ഹാദി തങ്ങൾ, സൈഫുല്ല തങ്ങൾ സംസാരിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Muslim League, Politics, Fund, Muslim League district office construction fund collection started
Keywords: