Join Whatsapp Group. Join now!
Aster MIMS 10/10/2023

Karnataka Government | മന്ത്രിസഭ മറിച്ചിടാന്‍ 50 കോടി വാഗ്ദാനമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ; കര്‍ണാടകയിലെ സര്‍കാര്‍ ആ പാര്‍ടിയിലെ ആഭ്യന്തര കലഹത്തില്‍ തകരാന്‍ പോവുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്

'ആരോപണം മന്ത്രിസഭ തകര്‍ചയുടെ കാരണം മറ്റൊന്നാണെന്ന് വരുത്താനുള്ള ശ്രമമാണ്' Karnataka Government, Congress, MLA, BJP, CM, Siddaramaiah

മംഗളൂറു: (KasargodVartha) കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍കാരിനെ താഴെയിറക്കാന്‍ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കര്‍ണാടകയില്‍ വീണ്ടും എന്ന് മാണ്ട്യ മണ്ഡലം കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ. എന്നാല്‍ ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. രവികുമാര്‍ ഗൗഡയാണ് വെള്ളിയാഴ്ച (27.10.2023) ദാവണ്‍ഗരെയില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രിസഭ അട്ടിമറി നീക്കം നടക്കുന്നതായി ബിജെപിയുടെ പേര് പറയാതെ വെളിപ്പെടുത്തിയത്. 

'കോണ്‍ഗ്രസ് എംഎല്‍എമാരെ സമീപിച്ച് 50 കോടിയും മന്ത്രിസ്ഥാനവും ഓഫര്‍ ചെയ്യുകയാണ്. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ പേഴ്‌സണല്‍ സെക്രടറിയായിരുന്ന എന്‍ ആര്‍ സന്തോഷ് ആണ് ഈ വാഗ്ദാനവുമായി സമീപിച്ചവരില്‍ ഒരാള്‍. അന്ന് 17 കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ഓപറേഷന്റെ ഇടനിലക്കാരനായിരുന്നു സന്തോഷ്. അട്ടിമറി എളുപ്പമാവുന്നതല്ല നിലവിലെ നിയമസഭ അംഗബലം. 224 എംഎല്‍എമാരില്‍ ബിജെപിക്ക് 66 പേരേയുള്ളൂ. കോണ്‍ഗ്രസിന് 136 അംഗബലമുണ്ട്. എന്നിട്ടും വിലക്കെടുക്കും എന്നാണ് പറയുന്നത്. ഇതിന്റെയെല്ലാം വീഡിയോകള്‍ ഉണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടേയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റേയും ശ്രദ്ധയില്‍ പെടുത്തും' -ഗണിക രവി പറഞ്ഞത്.

Karnataka Government, Congress, MLA, BJP, CM, Siddaramaiah, Ravikumar Gowda, News, National, National News, Top-Headlines, Politics, Political Party, Move on to topple Karnataka govt, legislators being offered Rs 50cr: Congress MLA.

അതേസമയം 50 കോടി വാഗ്ദാനം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ശനിയാഴ്ച (28.10.2023) മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 'അതിന്റെ വിശദാംശങ്ങള്‍ രവിയോട് തന്നെ ചോദിക്കൂ. അങ്ങിനെ ഒരു വിവരം എനിക്കില്ല. കര്‍ണാടക സര്‍കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി നീക്കം നടത്തുന്നതായി അറിയാം' -മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍കാര്‍ ആ പാര്‍ടിയിലെ ആഭ്യന്തര കലഹത്തില്‍ തകരാന്‍ പോവുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ ശനിയാഴ്ച മംഗളൂറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 കോടി ഓഫര്‍ ആരോപണം മന്ത്രിസഭ തകര്‍ചയുടെ കാരണം മറ്റൊന്നാണെന്ന് വരുത്താനുള്ള ശ്രമമാണ്. റിസോര്‍ട് രാഷ്ട്രീയ അട്ടിമറിക്ക് മുന്നോടിയായുള്ള അത്താഴവിരുന്നുകള്‍ ആ പാര്‍ടിയിലാണ് നടക്കുന്നത്. മൂന്ന് ജില്ല ഫാക്ഷന്‍ നിയന്ത്രണത്തിലാണ് കോണ്‍ഗ്രസ് ഭരണം. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, സന്തോഷ് ജര്‍കിഹോളി എന്നിവരാണ് ഗ്രൂപ് നായകര്‍ എന്ന് കട്ടീല്‍ അഭിപ്രായപ്പെട്ടു.

Keywords: Karnataka Government, Congress, MLA, BJP, CM, Siddaramaiah, Ravikumar Gowda, News, National, National News, Top-Headlines, Politics, Political Party, Move on to topple Karnataka govt, legislators being offered Rs 50cr: Congress MLA.

Post a Comment