Join Whatsapp Group. Join now!
Aster MIMS 10/10/2023

Dispensary | മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി ദേശീയ നിലവാരത്തിലേക്ക്; കേന്ദ്രസംഘം സ്ഥാപനം സന്ദര്‍ശിച്ചു

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി Kumbla, Mogral, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍: (KasargodVartha) കുമ്പള ഗ്രാമപഞ്ചായതിന്റെ കീഴിലുള്ള മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത് പ്രൊവൈഡേര്‍സ് കേന്ദ്രസംഘം സ്ഥാപനം സന്ദര്‍ശിച്ചു.
        
Mogral Govt Unani Dispensary

എന്‍ട്രി ലെവല്‍ അസെസര്‍ കെ കെ രാജന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനജര്‍ ഡോ. അജിത് കുമാര്‍, ഹോമിയോ വിഭാഗം ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയത്.

സാധാരണ ഡിസ്‌പെന്‍സറികളില്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് പുറമേ ലാബ്, ഫിസിയോതെറാപി, യുനാനി റെജിമിനല്‍ തെറാപി, യോഗ തെറാപികളുടെ സേവനങ്ങള്‍ കുടി രോഗികള്‍ക്ക് നല്‍കുന്നതില്‍ ഡോക്ടര്‍മാരുടെ സംഘം തൃപ്തി രേഖപ്പെടുത്തി. കൂടാതെ ഇ ഹോസ്പിറ്റല്‍ സിസ്റ്റം, ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ പൂര്‍ണമായും നടപ്പിലാക്കിയതിനേയും ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചു.
       
Mogral Govt Unani Dispensary

സംഘത്തെ ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റേയും, കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് താഹിറ യൂസഫിന്റേയും നേതൃത്വത്തില്‍ പഞ്ചായത് ഭരണ സമിതി അംഗങ്ങളായ നാസര്‍ മൊഗ്രാല്‍, നസീമ ഖാലിദ്, സബൂറ, യൂസുഫ് ഉളുവാര്‍, റിയാസ് മൊഗ്രാല്‍. രവിരാജ്, ഹോസ്പിറ്റല്‍ മാനജ്‌മെന്റ് കമിറ്റി അംഗങ്ങളായ എഎം സിദ്ദീഖ് റഹ്മാന്‍, റിയാസ് മൊഗ്രാല്‍, ടി എം ശുഐബ്, മുഹമ്മദ് അബ്‌കോ, ടി എ കുഞ്ഞഹ് മദ്, മെഡികല്‍ ഓഫീസര്‍മാരായ ഡോ. ശകീറലി, ഡോ. ഇംതിയാസ്, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Keywords: Kumbla, Mogral, Malayalam News, Kerala News, Kasaragod News, Mogral Govt Unani Dispensary to National Standard.
< !- START disable copy paste -->

Post a Comment