മംഗളൂരു: (KasargodVartha) വീതിയേറിയ നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ രൂപശ്രീയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. മന്നഗുഡ്ഡ ജന്‍ക്ഷന് സമീപം ബുധനാഴ്ച (18.10.2023) വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെളുത്ത ഹ്യുന്‍ഡായ് ഇയോണ്‍ കാറാണ് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചത്. പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തു. കമലേഷ് ബല്‍ദേവ് എന്നയാളാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപകടശേഷം സ്ഥലത്ത് നിന്ന് പോയ കമലേഷ്, വാഹനം ഒരു കാര്‍ ഷോറൂമിന് സമീപത്ത് പാര്‍ക് ചെയ്ത ശേഷം, പിതാവിനൊപ്പം പൊലീസിന് മുമ്പാകെ ഹാജരായെന്നാണ് റിപോര്‍ട്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഓടോറിക്ഷയില്‍ കയറ്റി ഉടന്‍ ആശുപത്രിയിലെത്തിച്ചു.
Keywords: Mangaluru, Car, Woman, accident, Injured, Death, Footpath, News, National, Top-Headlines, Police, Mangaluru: Woman died and four injured in road accident.