city-gold-ad-for-blogger

Arrested | മംഗളൂറില്‍ വ്യാജ രേഖകളുടെ ഉല്‍പാദന, വിപണന കേന്ദ്രം കണ്ടെത്തി; യുവാവ് അറസ്റ്റില്‍

മംഗ്‌ളൂറു: (KasargodVartha) മൂന്ന് വര്‍ഷമായി മംഗളൂറു നഗരത്തില്‍ ജനങ്ങളേയും സര്‍കാരിനേയും കബളിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജരേഖ നിര്‍മാണ, വിപണന കേന്ദ്രത്തില്‍ സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് വെള്ളിയാഴ്ച (06.10.2023) റെയ്ഡ് നടത്തി. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബെര്‍ണാഡ് റോഷന്‍ മെസ്‌കാറെനസിനെ(41) അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: മംഗളൂറു കങ്കനാടി പമ്പുവെല്‍ റോഡിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍, കച്ചവട ലൈസന്‍സുകള്‍, എസ്എസ്എല്‍സി മാര്‍ക് ഷീറ്റുകള്‍, ജനന സര്‍ടിഫികറ്റുകള്‍ തുടങ്ങി ആളുകള്‍ക്ക് ആവശ്യമുള്ള രേഖകള്‍ ഇവിടെ വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തി വരുന്നുണ്ട്.

Arrested | മംഗളൂറില്‍ വ്യാജ രേഖകളുടെ ഉല്‍പാദന, വിപണന കേന്ദ്രം കണ്ടെത്തി; യുവാവ് അറസ്റ്റില്‍

ജോലികള്‍ നേടാനും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ക്കും നിരവധി പേര്‍ ഇവിടെ നിന്ന് നേടിയ വ്യാജരേഖകള്‍ ഉപയോഗിച്ച് കഴിഞ്ഞു. ലാപ്‌ടോപ്, കളര്‍ പ്രിന്റര്‍, ലാമിനേഷന്‍ യന്ത്രം, ബയോമെട്രിക് സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. യഥാര്‍ഥ രേഖകള്‍ എന്ന ധാരണയിലാണ് ഭൂരിഭാഗം ആളുകളും ഈ കേന്ദ്രത്തില്‍ നിന്നുള്ള വ്യാജരേഖകള്‍ കൈപ്പറ്റിയത്.

Keywords: Mangaluru, News, National, Top-Headlines, Crime, CCB Police, Fake, Documents, Arrested, Accused, Bernard Roshan Mescarenus, Mangaluru CCB police swoop down on man selling forged documents, Arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia