Join Whatsapp Group. Join now!
Aster MIMS 10/10/2023

Died | പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നയാൾ വാഹനാപകടത്തിൽ മരിച്ചു

പോസ്റ്റ് മോർടം നടപടികൾക്കായി പരിയാരത്തേക്ക് മാറ്റി Snake, Accident, Malayalam News, കാസറഗോഡ് വാർത്തകൾ
ആദൂർ: (KasargodVartha) പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നയാൾ വാഹനാപകടത്തിൽ മരിച്ചു. ബെള്ളൂർ അഡ് വാളയിലെ അപ്പക്കുഞ്ഞിയുടെ മകൻ എ ക്യഷ്ണൻ (50) ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

News, Kerala, Kasaragod, Snake, Accident, Died, Obituary, Hospital, Postmortem, Man who was bitten by snake, died in road accident.

വീട്ട് പരിസരത്തെ മതിലിൽ നിന്നാണ് കൃഷ്ണന് പാമ്പ് കടിയേറ്റത്. തുടർന്ന് ബൈകിൽ കൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനം അപകടത്തിൽപ്പെട്ടത്. നെക്രംപാറയിൽ വെച്ച് കൃഷ്ണൻ സഞ്ചരിച്ച ബൈകും കാറും കൂട്ടിയിടിക്കുകയായിരുന്നു.

News, Kerala, Kasaragod, Snake, Accident, Died, Obituary, Hospital, Postmortem, Man who was bitten by snake, died in road accident.

ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കൃഷ്ണനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ വെച്ച് ബോധരഹിതനായി. ഇതോടെ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോർടം നടപടികൾക്കായി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kasaragod, Snake, Accident, Died, Obituary, Hospital, Postmortem, Man who was bitten by snake, died in road accident.
< !- START disable copy paste -->

Post a Comment