മംഗ്‌ളൂറു: (KasargodVartha) നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരിയുടെ പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് മോഷണം പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡെല്‍ഹി സ്വദേശിയായ സണ്ണി മല്‍ഹോത്രയെയാണ്(30) ഉഡുപ്പി റെയില്‍വേ പൊലീസും റെയില്‍വേ സുരക്ഷാ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 4.67 ലക്ഷം രൂപ, 93.17 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ എന്നിങ്ങനെ 6.75 ലക്ഷം മൂല്യം കണക്കാക്കുന്ന സാധനങ്ങള്‍ പിടിച്ചെടുത്തു.
പൊലീസ് പറയുന്നത്: ബാഗ് കാണാനില്ലെന്ന കാര്യം യാത്രക്കാരി ടിടിഇയെ അറിയിക്കുകയായിരുന്നു. അദ്ദേഹം നല്‍കിയ വിവരം അനുസരിച്ച് പൊലീസ്, ആര്‍പിഎഫ് സേനകള്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു. ഉഡുപ്പി റെയില്‍വേ പ്ലാറ്റ്‌ഫോളിന്റെ അറ്റത്ത് ആളൊഴിഞ്ഞ ഭാഗത്ത് നില്‍ക്കുകയായിരുന്ന യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച് വാങ്ങിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടി.
മംഗ്‌ളൂറില്‍ നിന്ന് മഡ്‌ഗോവയിലേക്കുള്ള ടികറ്റാണ് അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. പരിസരത്തെ പുല്ലില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ട എടിഎം കാര്‍ഡ് തുമ്പായെടുത്ത് എഎസ്‌ഐ സുധീര്‍ യാത്രക്കാരന്റെ ദേഹപരിശോധന നടത്തിയപ്പോള്‍ പണവും സ്വര്‍ണവും കണ്ടെത്തി. തൊകൂര്‍ സ്റ്റേഷനില്‍ കവര്‍ച നടത്തി ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ചാടിയിറങ്ങി തിരുനെല്‍വേലി-ദാധര്‍ എക്‌സ്പ്രസ് ട്രെയിനില്‍ മാറിക്കയറി. പണവും ആഭരണങ്ങളും കൈക്കലാക്കി ബാഗ് വലിച്ചെറിയുകയായിരുന്നു. ഇതില്‍ നിന്ന് വീണതാണ് എടിഎം കാര്‍ഡ്. പ്രതിയേയും പണവും ആഭരണങ്ങളും മണിപ്പാല്‍ പൊലീസിന് കൈമാറി.
Keywords: Robbery, Case, Train, Passenger, Police, Bag, Netravati Express, Man arrested in robbery case.