Join Whatsapp Group. Join now!
Aster MIMS 10/10/2023

Cancer | 'കാസര്‍കോട്ട് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്'; ആരോഗ്യ വകുപ്പ് പഠനം നടത്തണമെന്ന് ബില്‍ഡപ് കാസര്‍കോട്

പല കുടുംബങ്ങളും ദുരിതത്തിലാവും Cancer, Health, Lifestyle, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (KasargodVartha) ജില്ലയില്‍ അടുത്ത കാലത്തായി കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്നും ആരോഗ്യ വകുപ്പ് പഠനം നടത്തണമെന്നും ബില്‍ഡപ് കാസര്‍കോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട്ട് മാത്രം കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്. ചില പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.
   
Cancer

ഇതിനെ കുറിച്ച് ആരോഗ്യ വകുപ്പിന്റെ ഒരു പഠനവും നടന്നിട്ടില്ല എന്നാണറിയുന്നത്. പല രോഗികളും ചികിത്സക്കായി അയല്‍ സംസ്ഥാനത്തെയാണ് ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെ ജില്ലയിലെ രോഗികളുടെ എണ്ണത്തെക്കുറിച്ചുള്ള പൂര്‍ണമായ ഡാറ്റയും ആരോഗ്യ വകുപ്പിന്റെ കയ്യിലില്ല. രോഗികളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി ശരിയായ കാരണം കണ്ടെത്തിയില്ലെങ്കില്‍ പല കുടുംബങ്ങളും ദുരിതത്തിലാവും. എല്ലാ ജില്ലകളിലും ഓങ്കോളജി വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നെങ്കിലും ജില്ലയില്‍ അത് യാഥാര്‍ഥ്യമായിട്ടില്ല.

ജില്ലാ പഞ്ചായത് മുന്‍കയ്യെടുത്ത് കാന്‍സര്‍ രോഗികളെ കണ്ടെത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും അതും എവിടെയും എത്തിയിട്ടില്ല. കൂടുതല്‍ കേന്ദ്രങ്ങളില്‍ കാന്‍സര്‍ പരിശോധന സംവിധാനം തുടങ്ങുകയും രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അത്യാവശ്യമാണ്. ജില്ലയ്ക്ക് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ നിന്ന് ചികില്‍സ തേടുന്നവര്‍ക്ക് തുടര്‍ ചികിത്സാ സൗകര്യം ജില്ലയില്‍ ലഭ്യമാക്കണം. ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും ബില്‍ഡപ് കാസര്‍കോട് സൊസൈറ്റി എക്‌സിക്യൂടീവ് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍ കണ്ണംകൈ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസിര്‍ എന്‍ എ, അനൂപ് കളനാട് , ഹാരിസ് ഖദീരി, ബാലാമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജെനറല്‍ സെക്രടറി ഡോ. ശെയ്ഖ് ബാവ സ്വാഗതവും ഡോ. രഷ്മി പ്രകാശ് നന്ദിയും പറഞ്ഞു.

Keywords: Cancer, Health, Lifestyle, Malayalam News, Kerala News, Kasaragod News, 'Major increase in Kasaragod cancer patients'; Buildup Kasaragod asked health department to conduct a study.
< !- START disable copy paste -->

Post a Comment