Join Whatsapp Group. Join now!
Aster MIMS 10/10/2023

Lucky Escape | ശക്തമായ കാറ്റ്: ഓസ്‌ട്രേലിയ-ശ്രീലങ്ക ലോകകപ് പോരാട്ടത്തിനിടെ സ്റ്റേഡിയത്തില്‍ കെട്ടിയ ഹോര്‍ഡിംഗ് തകര്‍ന്നുവീണു; കാണികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

ഇരിപ്പിടത്തിലേക്കാണ് വീണത് Lucky Escape, Spectatsor, Lucknow, Australia, Sri Lanka, Cricket, World Cup, Match, Hoardings

ലക്‌നൗ: (KasargodVartha) ഓസ്‌ട്രേലിയ-ശ്രീലങ്ക ലോകകപ് പോരാട്ടത്തിനിടെ സ്റ്റേഡിയത്തില്‍ കെട്ടിയ ഹോര്‍ഡിംഗ് ശക്തമായ കാറ്റത്ത് തകര്‍ന്നുവീണു. ലക്‌നൗ ഏക്‌ന സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച (16.10.2023) നടന്ന മത്സരത്തിനിടെയാണ് സംഭവം. ശ്രീലങ്കന്‍ ഇനിംഗ്‌സ് പുരോഗമിക്കുന്നതിനിടെയാണ് മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബാനര്‍ ശക്തമായ കാറ്റില്‍ കാണികളുടെ ഇരിപ്പിടത്തിലേക്ക് വീണത്. 

മത്സരം കാണാന്‍ സ്റ്റേഡിത്തില്‍ അധികം കാണികളില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കില്ല. ഹോര്‍ഡിംഗ് തകര്‍ന്ന് വീണതിന് പിന്നാലെ അവിടെയുണ്ടായിരുന്ന കാണികള്‍ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. പിന്നീട് സംഘാടകരെത്തി പറന്നുവീണ ഹോര്‍ഡിംഗ് ഗ്യാലറിയില്‍ നിന്ന് നീക്കി.

ബാനര്‍ വീഴുന്നത് കണ്ട് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗ്ലെന്‍ മാക്‌സ്വെല്ലും സ്റ്റീവ് സ്മിത്തും തലയില്‍ കൈവെക്കുന്നതും കാണാമായിരുന്നു. ശ്രീലങ്കന്‍ ഇനിംഗ്‌സിനിടെ കനത്ത മഴയും കാറ്റും മൂലം മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചിരുന്നെങ്കിലും ഓവറുകള്‍ നഷ്ടമായില്ല. മത്സരത്തില്‍ തുടര്‍ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം മൂന്നാം മത്സരത്തിനിറങ്ങിയ ഓസ്‌ട്രേലിയ ശ്രീലങ്കയെ അഞ്ച് വികറ്റിന് തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കിയിരുന്നു.

Keywords: News, National, Top-Headlines, Sports, Lucky Escape, Spectatsor, Lucknow, Australia, Sri Lanka, Cricket, World Cup, Match, Hoardings, Lucky Escape For Spectators In Lucknow During Australia Vs Sri Lanka Cricket World Cup 2023 Match As Hoardings Fall Off.

Post a Comment