Join Whatsapp Group. Join now!
Aster MIMS 10/10/2023

Bishan Singh Bedi | ഇന്‍ഡ്യന്‍ സ്പിന്‍ ഇതിഹാസം ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി അന്തരിച്ചു; വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിസിസിഐ

370 മത്സരങ്ങളില്‍നിന്നായി 1560 വികറ്റുകള്‍ നേടിയിട്ടുണ്ട് Legendary, India, Spinner, Bishan Singh Bedi, Passes Away, Mumbai News, National News
മുംബൈ: (KasargodVartha) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി (77) അന്തരിച്ചു. ഇന്‍ഡ്യന്‍ സ്പിന്‍ ബോളിങ്ങില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന താരങ്ങളില്‍ ഈരപള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കടരാഘവന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് ബിഷന്‍ സിങ് ബേദിയുടേത്.

1967നും 1979 നും ഇടയില്‍ ഇന്‍ഡ്യയ്ക്കായി 67 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 266 വികറ്റുകള്‍ നേടി. 10 ഏകദിന മത്സരങ്ങളില്‍നിന്ന് ഏഴു വികറ്റുകളും സ്വന്തമാക്കി. ഇന്‍ഡ്യയുടെ ആദ്യ ഏകദിന മത്സര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ബേദിയുടെ ബോളിങ് മികവായിരുന്നു. 1975 ലെ ലോകകപില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇന്‍ഡ്യയുടെ വിജയം.

അമൃത്‌സറില്‍ ജനിച്ച ബിഷന്‍ സിങ് ബേദി ആഭ്യന്തര ക്രികറ്റില്‍ ഡെല്‍ഹിക്കുവേണ്ടിയാണ് കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ കൂടുതല്‍ വികറ്റുകള്‍ വീഴ്ത്തിയ ഇന്‍ഡ്യന്‍ താരമാണ് ബേദി. 370 മത്സരങ്ങളില്‍നിന്നായി 1560 വികറ്റുകള്‍ ബേദി നേടിയിട്ടുണ്ട്.

ഡെല്‍ഹിക്ക് പുറമേ ഇന്‍ഗ്ലന്‍ഡിലെ കൗന്‍ഡി ക്രികറ്റ് ടീം നോര്‍താംപ്ടന്‍ ഷെയര്‍, നോര്‍തേണ്‍ പഞ്ചാബ് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. വിരമിച്ചശേഷം പരിശീലകനായും മെന്ററായും ക്രികറ്റില്‍ തുടര്‍ന്നു. കമന്റേറ്ററായും പ്രവര്‍ത്തിച്ചു. ബേദിയുടെ കീഴീല്‍ ഡെല്‍ഹി രണ്ട് തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. 1978-79 സീസണിലും 1979-80 സീസണുകളിലുമായിരുന്നു അത്.

ഇന്‍ഡ്യയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും ഇതിഹാസ സ്പിനറുമായ ബിഷന്‍ സിംഗ് ബേദിയുടെ വിയോഗത്തില്‍ ബിസിസിഐ അനുശോചനം രേഖപ്പെടുത്തി. 'ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.'- ട്വിറ്ററില്‍ കുറിച്ചു.




Keywords: News, National, National-News, Top-Headlines, Legendary, India, Spinner, Bishan Singh Bedi, Passes Away, Mumbai News, National News Cricket, Legendary India spinner Bishan Singh Bedi passes away aged 77.

Post a Comment