Join Whatsapp Group. Join now!
Aster MIMS 10/10/2023

KSRTC | കാസർകോട്ട് നിന്ന് മംഗ്ളുറു വിമാനത്താവളത്തിലേക്ക് ഇനി കർണാടക ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ യാത്ര ചെയ്യാം; സർവീസ് ഉടൻ ആരംഭിക്കും

നാല് ബസുകളാണ് ഓടിക്കുക Mangalore Airport, KSRTC, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) കാസർകോട്, ഭട്കൽ, മണിപാൽ എന്നിവിടങ്ങളിൽ നിന്ന് മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഓടിക്കും. നേരത്തെ, വോൾവോ ബസ് അവതരിപ്പിച്ചെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഈ റൂടുകളിൽ നാല് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് ഡെയ്‌ജി വേൾഡ് റിപോർട് ചെയ്തു.
  


സർവീസിനായി പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് വിവരം. രജിസ്ട്രേഷൻ മാത്രം മതിയാകും. വിമാന കംപനികൾ അവരുടെ വെബ്സൈറ്റിൽ ഇലക്ട്രിക് ബസ് സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പങ്കിടും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അധികൃതർ വിമാന കംപനി അധികൃതരുമായി ചർച്ച നടത്തിവരികയാണ്.

കെഎസ്ആർടിസിയുടെ മംഗ്ളുറു ഡിവിഷനിലേക്ക് 45 ഇലക്ട്രിക് ബസുകൾ ലഭിക്കുന്നുണ്ട്, അതിൽ നാല് ബസുകളാണ് വിമാനത്താവളത്തിലേക്ക് ഓടിക്കുക. ധർമസ്ഥല, ഉഡുപി, കാസർകോട്, കുന്ദാപുര, ഭട്കൽ തുടങ്ങിയ റൂടുകളിലൂടെ മറ്റുള്ളവ സർവീസ് നടത്തുമെന്നാണ് അറിയുന്നത്. മംഗ്ളുറു, ഉഡുപി, കുന്ദാപുര, ധർമസ്ഥല എന്നിവിടങ്ങളിൽ ഇവി ചാർജിംഗ് പോയിന്റുകൾ ഒരുക്കും. ഒരിക്കൽ ചാർജ് ചെയ്‌താൽ 200 കിലോമീറ്റർ ഓടാൻ ബസുകൾക്ക് കഴിയും, ഫുൾ ചാർജിംഗിന് ഏകദേശം നാല് മണിക്കൂർ എടുക്കും.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Mangalore, Mangalore Airport, KSRTC, Malayalam News, KSRTC to run electric buses to airport soon

Post a Comment