Join Whatsapp Group. Join now!
Aster MIMS 10/10/2023

KSHGOA | 'വാടകവിതരണ മേഖലയെ അവശ്യ സര്‍വീസാക്കണം'; ഐടിഐകളില്‍ ശബ്ദ - വെളിച്ച നിയന്ത്രണം പാഠ്യവിഷയമാക്കണമെന്ന് കെ എസ് എച് ജി ഒ എ

സംസ്ഥാന സമ്മേളനം പാലക്കാട്ട് KSHGOA, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (KasargodVartha) വാടക മേഖലയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കണമെന്നും ശബ്ദ - വെളിച്ച നിയന്ത്രണം ഐ ടി ഐകളില്‍ പാഠ്യവിഷയമാക്കണമെന്നും കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ (KSSHGO) ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
         
KSHGOA

ഹര്‍താല്‍, ബന്ദ് എന്നിവയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതിലും ബുദ്ധിമുട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓപറേറ്റര്‍മാര്‍, ഉടമകള്‍, തൊഴിലാളികള്‍ എന്നിവരെയാണ് സമരങ്ങള്‍ കാര്യമായി ബാധിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പാലക്കാട് മുനിസിപല്‍ സ്റ്റേഡിയത്തില്‍ നടക്കും.

പതിനായിരത്തോളം ഉടമകളും മൂന്ന് ലക്ഷത്തോളം തൊഴിലാളികളും ഈ മേഖലയിലുണ്ട്. പുതുതായി ഈ രംഗത്തേക്ക് ആളുകളെ കൊണ്ടുവരാന്‍ ഐടിഐകളില്‍ ശബ്ദസംവിധാനവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നടപ്പാക്കിയാല്‍ ഈ രംഗത്ത് ആളുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയും. രാത്രി 10 മണിക്ക് ശേഷം മൈകുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. എന്നാല്‍ പല കാരണങ്ങളാല്‍ സമയം വൈകിയാല്‍ മൈക് ഓഫ് ചെയ്യാന്‍ സംഘാടരും പരിപാടിയുടെ നടത്തിപ്പുകാരും പൊതുജനങ്ങളും സമ്മര്‍ദം ചെലുത്തുന്നതിനാല്‍ സാധിക്കാറില്ല.

സമയം വൈകി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ തങ്ങള്‍ക്കെതിരെ മാത്രം നിയമനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും അതിന്റെ ഉത്തരവാദിത്തം സംഘാടകരിലാണ് നിക്ഷിപ്തമാക്കേണ്ടതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, കെ വി ഷിബു, കെ ഹംസ, ഫിറോസ് പടിഞ്ഞാര്‍, നാസര്‍ മുനമ്പം എന്നിവര്‍ പങ്കെടുത്തു.

Keywords: KSHGOA, Malayalam News, Kerala News, Kasaragod News, Press Meet, KSHGOA to make sound and light control a subject in ITIs.
< !- START disable copy paste -->

Post a Comment