Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Booked | ഒന്നരവയസുകാരിയുടെ കൈയില്‍ കുത്തിവയ്പ് എടുത്തതിന് പിന്നാലെ മുഴ വന്ന് പഴുത്തതായി പരാതി; പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കേസ്

'വീട്ടുകാരുടെ ശ്രദ്ധക്കുറവാണ് പിന്നിലെത്ത് വരുത്തി തീര്‍ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമം' Kottayam, Police Booked, Complaint, Injection, Faul

കോട്ടയം: (KasargodVartha) ഒന്നരവയസുകാരിയുടെ കൈയില്‍ കുത്തിവയ്പ് എടുത്തതിന് പിന്നാലെ മുഴ വന്ന് പഴുത്തതായി പരാതി. സംഭവത്തില്‍ സര്‍കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

പൊലീസ് പറയുന്നത്: ബ്രഹ്‌മമംഗലം സ്വദേശികളായ ജോമിന്‍-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയില്‍ ഓഗസ്റ്റ് മാസം രണ്ടാം തീയതിയാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. ഇതിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ച് പഴുപ്പു വന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. 

News, Kerala, Kottayam, Police Booked, Complaint, Injection, Fault, Child, Nurse, Police, Parents, Hospital, Kottayam: Child vaccination injection fault complaint; Police Booked

എന്നാല്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് കുട്ടിയുടെ കൈയില്‍ അണുബാധയുണ്ടായെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമമെന്നും മാതാപിതാക്കള്‍ പറയുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് നീതി കിട്ടാതായതോടെ കുടുംബം പരാതിയുമായി ബാലാവകാശ കമീഷനെ സമീപിക്കുകയായിരുന്നു. കമീഷന്‍ പൊലീസില്‍ നിന്ന് റിപോര്‍ട് തേടി. ഇതോടെയാണ് തലയോലപ്പറമ്പ് പോലീസ് ബ്രഹ്‌മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ  കേസെടുത്തത്. 

അതേസമയം മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മറ്റു കുട്ടികള്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Keywords: News, Kerala, Kottayam, Police Booked, Complaint, Injection, Fault, Child, Nurse, Police, Parents, Hospital, Kottayam: Child vaccination injection fault complaint; Police Booked

Post a Comment