കൊച്ചി: (KasargodVartha) പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. വെള്ളിയാഴ്ച (20.10.2023) വൈകീട്ട് അഞ്ച് മണിക്ക് ശേഷം വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം നടന്നത്. യുവാവിനെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kochi, Perumbavoor, Child, Attack, Complaint, Police Custody, Crime, Top-Headlines, Kochi: attack against child; Man in Police custody.