Join Whatsapp Group. Join now!
Aster MIMS 10/10/2023

Conference | കെ സി ഇ എഫ് സംസ്ഥാന സമ്മേളനത്തിന് ഒക്ടോബര്‍ 14ന് കാസര്‍കോട്ട് തുടക്കമാകും

വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും KCEF, Conference, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (KasargodVartha) കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനത്തിന് ഒക്ടോബര്‍ 14ന് (ശനിയാഴ്ച) കാസര്‍കോട്ട് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കളനാട് കെ എച് ഹോളില്‍ ഉമ്മന്‍ ചാണ്ടി നഗറിലാണ് സമ്മേളനം നടക്കുക. ശനിയാഴ്ച രാവിലെ 9.30-ന് സംസ്ഥാന പ്രസിഡന്റ് പി കെ വിനയകുമാര്‍ പതാക ഉയര്‍ത്തും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പി കെ ഫൈസല്‍ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
       
KCEF state conference

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിത സമ്മേളനം മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വനിത ഫോറം സംസ്ഥാന പ്രസിഡന്റ് സി ശ്രീകല അധ്യക്ഷയാകും. ഡോ. എം ഹരിപ്രിയ മുഖ്യപ്രഭാണം നടത്തും. വൈകീട്ട് 3.30-ന് വനിതാ ഫോറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ നിന്ന് പൊതു സമ്മേളനം നടക്കുന്ന പാലക്കുന്നിലേക്ക് സമ്മേളന പ്രതിനിധികള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മുത്തുക്കുടകളും ശിങ്കാരിമേളങ്ങളും ബൊമ്മയാട്ടവും പ്രകടനത്തിന് കൊഴുപ്പേകും.

പൊതുസമ്മേളനം കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പി കെ ഫൈസല്‍ അധ്യക്ഷനാകും. കെപിസിസി മുന്‍ സെക്രടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ട് മുതല്‍ സമ്മേളന നഗരിയില്‍ കെസിഇഎഫ് അംഗങ്ങളുടെ കലാപരിപാടികള്‍ നടക്കും.

Keywords: KCEF, Conference, Malayalam News, Kerala News, Kasaragod News, KCEF state conference will begin on October 14 in Kasaragod.
< !- START disable copy paste -->

Post a Comment