Join Whatsapp Group. Join now!
Aster MIMS 10/10/2023

Wushu | വുഷുവില്‍ വീണ്ടും താരമായി അന്‍വിദ അനില്‍; സംസ്ഥാന സബ് ജൂനിയര്‍ ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടി കാസര്‍കോട് സ്വദേശിനി

മൂന്ന് വയസുള്ളപ്പോള്‍ തന്നെ ആയോധനകലയുടെ ബാലപാഠങ്ങള്‍ പഠിച്ചു Wushu, Cheruvathur, championship, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ചെറുവത്തൂര്‍: (KasargodVartha) പാലക്കാട് നടന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന സബ് ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍ വീണ്ടും താരമായി. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വുഷു സാന്‍ഡ ഫൈറ്റില്‍ 39 കി ഗ്രാം വിഭാഗത്തിലാണ് കാസര്‍കോട് ജില്ലക്ക് വേണ്ടി ഈ മിടുക്കി സ്വര്‍ണം കരസ്ഥമാക്കിയത്. മൂന്ന് വയസുള്ളപ്പോള്‍ തന്നെ ആയോധനകലയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്ന് അന്‍വിദ പകര്‍ന്നെടുത്തിരുന്നു. ഇതിനകം തന്നെ ഒട്ടേറെ സംസ്ഥാന-ദേശീയ-അന്തര്‍ ദേശീയതലങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
         
Kerala State sub-Junior Wushu Championship 2023

വുഷു സായ് സര്‍ടിഫൈഡ് കോച് ആയ അച്ഛന്‍ അനില്‍കുമാറിന്റെ കൃത്യനിഷ്ടതയോടെയുള്ള ശിക്ഷണത്തില്‍ ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അകാഡദമിയിലാണ് അന്‍വിദ പരിശീലിച്ചു വരുന്നത്. ഖേലോ ഇന്‍ഡ്യ സൗത് സോണ്‍ വുഷു മത്സരത്തില്‍ കാസര്‍കോട്ട് ജില്ലയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ആദ്യ താരമെന്ന ബഹുമതിയും അന്‍വിദ നേടിയിരുന്നു. 2019 ല്‍ സൗത് കൊറിയയില്‍ നടന്ന ലോക തായ്കൊണ്ടോ കിഡീസ് പുംസാ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ തായ്കൊണ്ടോയില്‍ സെകന്‍ഡ് ഡിഗ്രി ബ്ലാക് ബെല്‍റ്റ് കൂടിയാണ്.
          
Kerala State sub-Junior Wushu Championship

അമ്മ വിജിത 2020ലെ സതേണ്‍ റയില്‍വേ സ്റ്റാഫ് വുഷുവില്‍ സംസ്ഥാന ജേതാവായിരുന്നു. കുട്ടമത്ത് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഏട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അന്‍വിദ. 2021ല്‍ ഫ്ലവേഴ്‌സ് ചാനലില്‍ മിടുമിടുക്കി, 2022 ല്‍ മഴവില്‍ മനോരമ സൂപര്‍ ഫണ്‍ കുടുംബ പരിപാടികളില്‍ ആയോധന കല എപിസോഡില്‍ അന്‍വിദയും കുടുംബവും ജേതാക്കളായിട്ടുണ്ട്. വുഷുവില്‍ കൂടി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനാണ് ആഗ്രഹമെന്ന് അന്‍വിദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Wushu, Cheruvathur, championship, Malayalam News, Kerala News, Kasaragod News, Kerala State sub-Junior Wushu Championship, Kasaragod native won gold in state sub-junior wushu championship.
< !- START disable copy paste -->

Post a Comment