ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഗ്രാമവണ്ടിയുടെ ഔപചാരിക ഉദ്ഘാടനം കുമ്പള ബംബ്രാണയില്‍ നിര്‍വഹിച്ചത്. 13 സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കാസര്‍കോട് ജോയിന്റ് ആര്‍ ടി ഒ ഇന്‍ ചാര്‍ജ് പ്രിയേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രാവിലെ 6.40 ന് കാസര്‍കോട് നിന്ന് പുറപ്പെടുന്ന ഗ്രാമവണ്ടി കുമ്പള, കട്ടത്തടുക്ക, പേരാല്‍ കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആദ്യ സര്‍വീസ് നടത്തുക. വീണ്ടും കുമ്പളയിലേക്ക് തിരിച്ചെത്തുന്ന ഗ്രാമവണ്ടി ആരിക്കാടി, പികെ നഗര്‍, ഉളുവാര്‍, ബത്തേരി, കളത്തൂര്‍ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും.
ALSO READ:
കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു
തിരിച്ചെത്തുന്ന വണ്ടി പിന്നീട് കൊട്ടേക്കാര്‍, മുളിയടുക്ക തുടങ്ങിയ ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തും. ഇതിനു ശേഷം മൊഗ്രാല്‍, ബദ്രിയ നഗര്‍, പേരാല്‍, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും ഇതിന് ശേഷം കളത്തൂര്‍, പാമ്പാട്ടി എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. ശേഷം കുമ്പള ഗവ. ആശുപത്രി, ഐ എച് ആര്‍ ഡി കോളജ്, ബദ്രിയ നഗര്‍ വഴി മൊഗ്രാലിലേക്ക് സര്‍വീസ് നടത്തും.
കൃത്യമായ സമയ ക്രമീകരണം ശനിയാഴ്ചത്തോട് കൂടി മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. തുടക്കത്തില്‍ 147 കിലോ മീറ്റര്‍ ദൂരത്തേക്കാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ ആവശ്യ പ്രകാരം 192 കിലോ മീറ്ററിലേക്ക് യാത്ര ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 80,000 രൂപയോളം ഡീസല്‍ ഇനത്തില്‍ പഞ്ചായതിന് ചിലവഴിക്കേണ്ടി വന്നേക്കുമെന്നാണ് പഞ്ചായത് പ്രസിഡന്റ് പറയുന്നത്.
മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫിന്റെ കൂടി പ്രയത്‌നത്തിനെത്തിന്റെ ഫലമായാണ് കുമ്പളയിലേക്ക് കാസര്‍കോട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി എത്തിയത്. ദിവസവും വൈകീട്ട് 6.20 മണിയോടെ ഗ്രാമവണ്ടി കാസര്‍കോട് ഡിപോയിലേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Keywords: KSRTC, Grama Vandi, Kumbla, Malayalam News, Kerala News, Kasaragod News, Kasaragod district's first Grama Vandi gets grand welcome.
< !- START disable copy paste -->