Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | പ്ലസ് ടു വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം Plus Two, Student, Found Dead, Dead, School, House, Police

കണ്ണൂര്‍: (KasargodVartha) വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ മര്‍ഹബയില്‍ നിസാറിന്റെ മകന്‍ കെ എം ഫര്‍ഹാനാ(18)ണ് മരിച്ചത്. ചൊവ്വാഴ്ച (03.10.2023) രാത്രി 11.30 മണിയോടെ വീട്ടുകാര്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫര്‍ഹാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം.

തോട്ടട എസ്എന്‍ട്രസ്റ്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. നിസാര്‍ നീലക്കരമ്മലിന്റെയും കെ എം സബ്രീനയുടെയും മകനാണ്. കെ.എം.ജാഫര്‍ സഹോദരനാണ് കണ്ണൂര്‍  സിറ്റി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഖബറടക്കം നടക്കും. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Plus Two, Student, Found Dead, Dead, School, House, Police, Kannur, News, Kannur: Plus two student found dead.

Keywords: Plus Two, Student, Found Dead, Dead, School, House, Police, Kannur, News, Kannur: Plus two student found dead.

Post a Comment