കാട്ടാന ചവുട്ടിയ പാടുകള്‍ ജോസിന്റെ ദേഹമാസകലമുണ്ട്. ആന്തരികാവയവങ്ങള്‍ പുറത്തായ നിലയിലാണ്. കാട്ടാന കടന്നുപോയ കാല്‍പാടുകള്‍ ജോസിന്റെ മൃതദേഹം കിടന്ന സ്ഥലത്ത് കാണുന്നുണ്ടെന്നും എം എല്‍ എ അറിയിച്ചു. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച ഉച്ചയോടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസിയായ ജോസ് മരിച്ചതെന്ന് ഫോറസ്റ്റ് റെയ്ന്‍ജ് ഓഫീസര്‍ പറഞ്ഞു. ആനയുടെ കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ജോസിന്റെ മൃതദേഹം കിടന്നിടത്ത് കാട്ടാനയെത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. പ്രദേശവാസികള്‍ തടിച്ചു കൂടിയത് കാട്ടാനയെ പ്രകോപിപ്പിക്കുകയും ഇതോടെ വിരണ്ടോടുകയുമായിരുന്നു.
നേരത്തെ തന്നെ വനംവകുപ്പും പൊലീസും എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപറേഷന്‍ ആരംഭിച്ചത്. ഇയാള്‍ എങ്ങനെ ആനയുടെ മുന്നില്‍
ഓടുന്ന ഓട്ടത്തിനിടെയാണ് ജോസ് കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നത്. ജോസിന്റെ ആന്തരികാവയവങ്ങളെല്ലാം പുറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലുമാണ്. ബസ് സ്റ്റാന്‍ഡിന് സമീപം മത്സ്യമാര്‍കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച കാട്ടാന ഇതുവഴി പോകുന്നതിനിടെയില്‍ മുന്‍പില്‍പ്പെട്ടുപോയ ജോസിനെ ചവുട്ടിക്കൊന്നതാകാമെന്നാണ് സൂചന. ബുധനാഴ്ച പകല്‍ മുഴുവന്‍ ഉളിക്കല്‍ പ്രദേശത്തെ മുള്‍മനയില്‍ നിര്‍ത്തിയ കാട്ടാനയെ സന്ധ്യയോടെ വനാതിര്‍ത്തി കടത്തിവിട്ടുവെന്നാണ് വനം വകുപ്പ് അറിയിച്ചിരുന്നത്.
ജോസിന്റെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യയന്‍ ഫെറോന പളളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഭാര്യ: ആലീസ്. മക്കള്‍: മിനി, സിനി, സോണി, സോജന്‍. മരുമക്കള്‍: സജി, ഷിജി, മനോജ്, ടീന. സഹോദരങ്ങള്‍: വര്‍ഗീസ്, സെബാസ്റ്റ്യയന്‍, ബെന്നി, ഇമ്മാനുവല്‍, സാലി, പരേതനായ വിന്‍സെന്റ്.
Keywords: Kannur: Man died of elephant attack, Kannur, News, Dead Body, Range Officer, Bus Stand, Wild Elephant, Attack, Forest, Kerala.