Join Whatsapp Group. Join now!
Aster MIMS 10/10/2023

Remanded | ടാക്സി ഓടോറിക്ഷയില്‍ മദ്യം കടത്തിയെന്ന കേസില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍

വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത് Kuthuparamba, Driver, Taxi Auto Rikshaw, Smuggling, Crime, Accused, PP Ragesh
കണ്ണൂര്‍: (KasargodVartha) ടാക്സി ഓടോറിക്ഷയില്‍ മദ്യം കടത്തിയെന്ന കേസില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. സായിപ്പെന്ന പി പി രാഗേഷിനെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

News, Kerala, Kannur, Kuthuparamba, Driver, Auto Taxi, Smuggling, Crime, Accused, PP Ragesh.

പൊലീസ് പറയുന്നത്: ടാക്സി ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന 30 കുപ്പി മാഹി മദ്യവും രണ്ടു ലിറ്റര്‍ ബീവറേജ് മദ്യവുമായി തൂവക്കുന്നില്‍ നിന്നും എക്‌സൈസ് സംഘം രാഗേഷിനെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് തിങ്കളാഴ്ച (02.10.2023) ഉച്ചയ്ക്കാണ് വാഹനപരിശോധന നടത്തിയത്.

മാഹിയില്‍ നിന്നും മദ്യം കടത്താന്‍ ഉപയോഗിച്ച ടാക്സി ഓടോറിക്ഷയും എക്സൈസ്‌കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ഷാജിയുടെ നേതൃത്വത്തിലാണ് റെയഡ് നടത്തിയത്.

Keywords: News, Kerala, Kannur, Kuthuparamba, Driver, Auto Taxi, Smuggling, Crime, Accused, PP Ragesh.

Post a Comment