Join Whatsapp Group. Join now!
Aster MIMS 10/10/2023

Potholes | പ്രതിഷേധം ശക്തമായതോടെ കളനാട്ട് താത്കാലികമായി റോഡിലെ കുഴികളടച്ച് അധികൃതർ; ചെപ്പടി വിദ്യകളല്ല വേണ്ടതെന്ന് നാട്ടുകാർ; റീ ടാറിങ് വേണമെന്ന് ആവശ്യം

അപകടം പതിവാകുന്നതിൽ ആശങ്ക Accident, Collector, KSTP Road, കാസറഗോഡ് വാര്‍ത്തകള്‍, Kalanad
കളനാട്: (KasargodVartha) പ്രതിഷേധം ശക്തമായതോടെ കളനാട് മസ്ജിദ് സമീപം താത്കാലികമായി റോഡിലെ കുഴികളടച്ച് അധികൃതർ. റോഡിൽ നിരവധി കുഴികളാണ് യാത്രക്കാരെ സ്വീകരിക്കാൻ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം, കെ എസ് ടി പി റോഡിലെ കുഴിയില്‍ വീണ് ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന് പിന്നാലെ അധികൃതർ തിരക്കിട്ട് കുഴികൾ അടക്കാൻ രംഗത്തിറങ്ങിയിരുന്നു.

News, Kalanad, Kasaragod, Kerala, Accident, Collector, KSTP Road, Kalanad: Potholes on road filled.

കളനാട് ജുമാ മസ്ജിദിന് സമീപം റോഡിലെ കുഴികൾ അടച്ചതായും ഈ റോഡില്‍ മണ്ണ് ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗത യോഗ്യമാക്കിയതായും പിന്നാലെ ജില്ലാ ഭരണകൂടം പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കളനാട്ട് ചെറിയ രണ്ട് കുഴികൾ മാത്രം അടക്കുകയായിരുന്നുവെന്നും വലിയ കുഴികളെ പരിഗണിച്ചില്ലെന്നും കാട്ടി പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇക്കാര്യം നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു.

അദാനി ഗ്രൂപിന്റെ ഗ്യാസ് പൈപ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിനടിയിലൂടെ ദ്വാരമുണ്ടാക്കുന്ന സമയത്താണ് ഇവിടെ പൊടുന്നനെ റോഡ് മുകളിലോട്ട് പൊങ്ങിവന്ന് ടാറിങ് ഇളക്കിയത്. കംപനി അധികൃതര്‍ ഇത് നന്നാക്കാത്തതിനെ തുടര്‍ന്ന് പി ഡബ്ല്യു ഡി അധികൃതര്‍ കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ഇത് ഇളകി പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ അപകട ഭീഷണിയിലായത്. ദിനേന നിരവധി പേരാണ് കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടത്. അറ്റകുറ്റപ്പണി നടത്തേണ്ട സർകാർ സംവിധാനങ്ങൾ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് വലിയ കുഴികളിൽ നാട്ടുകാര്‍ മണ്ണിട്ട് നികത്തിയത് മാത്രമായിരുന്നു വാഹന യാത്രക്കാർക്ക് ആശ്വാസം.

ഇതിനിടെ മണ്ണ് നിറച്ച് താത്കാലികമായി കുഴി അടച്ചെങ്കിലും മഴ വരുന്നതോടെ വീണ്ടും മണ്ണിളകി കുഴി രൂപപ്പെടുകയും അപകടം പതിവാകുകയും ചെയ്യും. ചെപ്പടിവിദ്യകൾ അല്ല വേണ്ടതെന്നും സ്ഥിരമായ പരിഹാരത്തിന് റോഡ് റീടാറിങ്‌ നടത്തുകയാണ് ചെയ്യേണ്ടതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അടുത്ത മഴയിലോ ഭാരവാഹനങ്ങൾ കയറി ഇറങ്ങുന്നതോടെയോ ഇപ്പോൾ അടച്ച ഭാഗങ്ങൾ വീണ്ടും ഇളകുമെന്നാണ് ആശങ്ക. കെ എസ് ടി പി റോഡിലെ പലയിടങ്ങളിലും റോഡിൻറെ ടാറിങ് ഒന്നോ രണ്ടോ പാളികൾ ഇളകിയ നിലയിലാണ്.

News, Kalanad, Kasaragod, Kerala, Accident, Collector, KSTP Road, Kalanad: Potholes on road filled.

Keywords: News, Kalanad, Kasaragod, Kerala, Accident, Collector, KSTP Road, Kalanad: Potholes on road filled.
< !- START disable copy paste -->

Post a Comment