Join Whatsapp Group. Join now!
Aster MIMS 10/10/2023

Inspection | കളമശ്ശേരി സ്ഫോടനം: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വ്യാപക പരിശോധന; അതീവ ജാഗ്രത

ആളുകള്‍ കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസ് സുരക്ഷ Kalamassery, Kasaragod railway station, Malayalam News, Kumbla, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (KasargodVartha) കളമശ്ശേരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വ്യാപക പരിശോധന. പൊലീസ്, ബോംബ് സ്‌ക്വാഡ്, ആര്‍ പി എഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
     
Kalamassery blast, Kasaragod railway station.

ബസ് സ്റ്റാന്‍ഡ് തുടങ്ങി ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളിലടക്കം പരിശോധന നടത്തിവരികയാണ്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോടെലുകളും ലോഡ്ജുകളും ഉള്‍പെടെ പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്.
      
Kalamassery blast, Kasaragod railway station

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് സംഭവം നടന്നത്.


സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെക്രടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹോളില്‍ സര്‍വകക്ഷി യോഗം ചേരും. അതിനിടെ കളമശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്.
           
Kalamassery blast, Kasaragod railway station

Keywords: Kalamassery, Kasaragod Railway Station, Malayalam News, Kumbla, Kerala News, Kasaragod News, Kasaragod Railway Police, Kalamassery Blast, Kalamassery blast: Inspection conducted at Kasaragod railway station.
< !- START disable copy paste -->

Post a Comment