കഴിഞ്ഞ 10 വര്‍ഷമായി അനന്തമായി നീളുന്ന 33 കോടി രൂപയുടെ ജലനിധി പദ്ധതി സമ്പൂര്‍ണ പരാജയമായിരുന്നു. 2399 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ വിഭാവനം ചെയ്ത പദ്ധതികൊണ്ട് വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമാണ് കുടിവെള്ളം നല്‍കാന്‍ കഴിഞ്ഞത്. 4000 രൂപ വീതം ഒരു ഗുണഭോക്താവില്‍നിന്ന് വിഹിതം വാങ്ങിയെങ്കിലും കൊടിയ അഴിമതി മൂലം ഈ പദ്ധതി സമ്പൂര്‍ണ പരാജയമായി മാറി. തുടര്‍ന്ന് ഇപ്പോള്‍ 27 രൂപ കൂടി ജലജീവന്‍ പദ്ധതിയിലനുവദിച്ചിട്ടുണ്ട്. അടുത്ത മാര്‍ച് 31-ന് മുന്‍പ് ജലജീവന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. അതിനായി ജലജീവന്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത് അംഗങ്ങള്‍, കോണ്‍ട്രാക്ടര്‍ എന്നിവരുടെ യോഗം പഞ്ചായതില്‍ വിളിച്ചുചേര്‍ത്തിരുന്നു.
യോഗം ആരംഭിച്ച ഉടന്‍ തന്നെ ജെയിംസ് പന്തമാക്കല്‍ പ്രകോപിതനാകുകയും ജലജീവന്‍ പദ്ധതി തന്റെ ഭരണ കാലത്ത് ജലനിധി പദ്ധതി നടത്തിയ എസ്എല്‍ഇസി കമിറ്റിയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍ ജലനിധി പദ്ധതിക്കായി 33 കോടി രൂപ ചിലവഴിച്ചിട്ടും അഴിമതി നടത്തി പദ്ധതി പൂര്‍ത്തീകരിക്കാത്തവരും രജിസ്‌ട്രേഷനില്ലാത്തതും കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രവര്‍ത്തനമില്ലാത്തതും കണക്കുകള്‍ ഓഡിറ്റന് വിധേയാക്കത്തതും യോഗം പോലും ചേരുകയോ ചെയ്യാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു കമിറ്റിയെ ഇനി ജലജീവന്‍ പദ്ധതി ഏല്‍പിക്കുന്നതിന് നിര്‍വാഹമില്ലന്ന് അറിയിച്ചു.
ഇതിനെതുടര്‍ന്ന് അക്രമാസക്തനായ ജെയിംസ് പന്തമാക്കല്‍ പ്രസിഡണ്ടായ തനിക്കെതിരെ ആക്രോശിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്യാന്‍ പാഞ്ഞടുത്തു. വനിതാ അംഗങ്ങള്‍ ഇത് തടയുന്നതിനായി പഞ്ചായത് പ്രസിഡണ്ടിന് ചുറ്റും വലയം തീര്‍ത്തു. തുടര്‍ന്ന് ജെയിംസ് വനിതാ അംഗങ്ങള്‍ക്ക് നേരെ തെറിയഭിഷേകം നടത്തി. സിന്ധു ടോമി എന്ന വനിതാംഗത്തിന്റെ ഷോള്‍ഡര്‍ ബാഗ് തോളില്‍നിന്നും വലിച്ച് പറിച്ചെടുത്ത് തനിക്കെതിരെ എറിഞ്ഞു. ഷോള്‍ഡര്‍ ബാഗ് വലിച്ച് പറിക്കുന്നതിന് ഇടയില്‍ സിന്ധു ടോമിയുടെ കൈ പിടിച്ചു തിരിക്കുകയും കയ്യേറ്റം ചെയ്യുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മ്ലേച്ഛമായ ഭാഷയില്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് പിന്നീട് യോഗം തുടര്‍ന്നത്.
അക്രമത്തില്‍ പരുക്കേറ്റ സിന്ധു ടോമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസ് ജെയിംസിനെതിരെ കേസെടുക്കുകയും ചെയ്തു. അന്നേ ദിവസം യാതൊരു പരാതിയും ഇല്ലാതിരുന്ന ജെയിംസ് പന്തമാക്കല്‍ പിറ്റേന്ന് ആശുപ്രതിയില്‍ അഡ്മിറ്റാകുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വനിതാ അംഗം സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിച്ചുവെന്ന ഒരു വ്യാജ റിപോര്‍ട് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജെയിംസ് പന്തമാക്കലിന് ഒപ്പമുള്ളവരാണ് ഇത് ചെയ്യുന്നത്.
സാധാരണക്കാരിയും വീട്ടമ്മയുമായ സ്ത്രീയെ സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുകയാണ് ഇതിലൂടെ.
ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷന്‍, വനിതാ കമീഷന്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയട്ടുണ്ട്. സോണിയ ഗാന്ധി, എഐസിസി പ്രസിഡണ്ട്, രാഷ്ട്രീയകാര്യ സെക്രടറി, രാഹുല്‍ ഗാന്ധി എംപി., കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷനേതാവ് അടക്കമുള്ള സംഘടനാനേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്നും ഇവരില്‍നിന്നെല്ലാം ശക്തമായ ഇടപെടലുകളുണ്ടായി നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ മേഴ്സി മാണി, അംഗങ്ങളായ സിന്ധു ടോമി, സോണിയ വേലായുധന്‍, തേജസ് ഷിന്റോ എന്നിവര്‍ പങ്കെടുത്തു.
Keywords: East Eleri, Politics, Malayalam News, Kerala News, Kasaragod News, James Pantammakal, Press Meet, James Pantammakal's allegation is fake; Says East Eleri panchayat president.