ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ഇസ്രാഈലിനെതിരെ വൻ ഓപ്പറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അൽ-അഖ്‌സയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രകോപനങ്ങൾക്കും ഇസ്രാഈൽ ജയിലുകളിലെ ഫലസ്തീൻ തടവുകാർക്കെതിരെ സ്വീകരിച്ച നടപടികൾക്കും മറുപടിയായി ഇസ്രാഈലിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ നടത്തുമെന്നാണ് പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്. അല്‍ അഖ്‌സ സ്റ്റോം എന്ന പേരിലാണ് ഓപ്പറേഷൻ.
ഇസ്രാഈലിലെ പല നഗരങ്ങളിലും വരാനിരിക്കുന്ന റോക്കറ്റ് ആക്രമണത്തിന്റെ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തെക്കൻ ഗാസയ്ക്കും ടെൽ അവീവിനും സമീപമുള്ള പ്രദേശങ്ങളിൽ ആക്രമണത്തെക്കുറിച്ചുള്ള സൈറണുകൾ മിനിറ്റുകളോളം മുഴങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ തെക്കൻ, മധ്യ മേഖലകളിലെ പല നഗരങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ കേട്ടതായി വിവരമുണ്ട്.
മധ്യ ഇസ്രാഈലിലെ കെട്ടിടത്തിൽ റോക്കറ്റ് പതിച്ചതിനെ തുടർന്ന് 70 വയസുള്ള ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാണെന്നും മറ്റൊരാൾ കുടുങ്ങി കിടക്കുന്നതായും ഇസ്രാഈൽ മാഗൻ ഡേവിഡ് അഡോം (MDA) എമർജൻസി റെസ്ക്യൂ സർവീസ് അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ, 20 വയസുള്ള ഒരാൾക്ക് ചെറിയ മുറിവേറ്റതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉടൻ തന്നെ സുരക്ഷാ മേധാവികളെ വിളിച്ചുകൂട്ടുമെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടന്നതായി പറയുന്ന നിരവധി വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആയുധധാരികളായ ഹമാസ് സൈനികർ ഇസ്രാഈലിലെ വാഹനങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഗാസയിലെ എല്ലാ സ്‌കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
2007 മുതൽ ഹമാസ് ഫലസ്തീനിൽ അധികാരമേറ്റതിന് ശേഷം ഇസ്രാഈൽ ഗാസയിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. പലസ്തീൻ പോരാളികളും ഇസ്രാഈലും അതിനുശേഷം നിരവധി വിനാശകരമായ പോരാട്ടങ്ങൾ നടത്തിവരുന്നുണ്ട്. സെപ്റ്റംബറിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന്, ഗാസ - ഇസ്രാഈൽ അതിർത്തി അടച്ചിട്ടിരുന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസം.
Keywords: News, World, Israel, Report, Missiles, Gaza, Palestine, Israel Declares ‘State of War’ as Missiles From Gaza Strike Israeli Territories.
< !- START disable copy paste -->