Join Whatsapp Group. Join now!
Aster MIMS 10/10/2023

Dead | ഐ എന്‍ എല്‍ അഖിലേന്‍ഡ്യാ ട്രഷറര്‍ ഡോ എ എ അമീന്‍ അന്തരിച്ചു; കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അന്ത്യം INL All India Treasurer, Dr AA Amin, Dead, Obituary, Kerala News
കൊല്ലം: (KasargodVartah) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഐ എന്‍ എല്‍ അഖിലേന്‍ഡ്യാ ട്രഷറര്‍ ഡോക്ടര്‍ എ എ അമീന്‍ (70 ) അന്തരിച്ചു. കൊല്ലം ഓച്ചിറയിലെ ആശുപത്രിയില്‍ ബുധനാഴ്ച (25.10.203) ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അന്ത്യം. ഓച്ചിറയിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

INL All India Treasurer Dr AA Ameen passed away, Kollam, News, INL All India Treasurer, Dr AA Amin, Dead, Obituary, Politics, Hospital, Kerala News

ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മരണ വിവരമറിഞ്ഞ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം വീട്ടിലും ആശുപത്രിയിലുമായി എത്തിച്ചേര്‍ന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഭാര്യ ഫൗസിയ അമീന്‍, മക്കള്‍: ഫാസില്‍ അമീന്‍(നാഷനല്‍ യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി, ഡോ. ഫയാസ് അമീന്‍.

2016 ല്‍ ഐ എന്‍ എലിന് അനുവദിച്ച കാസര്‍കോട് സീറ്റില്‍ എന്‍ എ നെല്ലിക്കുന്നിനോടാണ് അമീന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

Keywords: INL All India Treasurer Dr AA Ameen passed away, Kollam, News, INL All India Treasurer, Dr AA Amin, Dead, Obituary, Politics, Hospital, Kerala News.

Post a Comment