ഫോടോ: ശ്രീകാന്ത് കാസർകോട്
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. കളക്ടറേറ്റ് ജീവനക്കാര്‍ പങ്കെടുത്തു.
ജെനറല്‍ ആശുപത്രിയില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
കാസര്‍കോട്: ജെനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ശുചീകരണ ദിനമായി ആചരിച്ചു. എല്‍ ബി എസ് കോളജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍, മാലിക് ദീനാര്‍ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, കാസര്‍കോട് സി എച് സെന്റര്‍ പ്രവര്‍ത്തകര്‍, വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ജെനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ സ്റ്റാഫ് കൗണ്‍സിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സേവന ദിനമായി ആചരിച്ചത്.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ഡോ. പി വി സുനില്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഡോ. വെങ്കിട ഗിരി, ഡോ. ജനാര്‍ധന നയിക്, ഫാര്‍മസിസ്റ്റ് ഷാജി, അശ്റഫ് എടനീര്‍, അജ്മല്‍ തളങ്കര, ഫിദ, ശ്വേത എന്നിവര്‍ സംസാരിച്ചു. ആശുപത്രിയിലേക്ക് സി എച് സെന്റര്‍ സംഭാവന നല്‍കിയ ഉപകരണങ്ങള്‍ മുഹമ്മദ് തായലങ്ങാടിയില്‍ നിന്ന് ഏറ്റുവാങ്ങി. സ്റ്റാഫ് കൗണ്‍സില്‍ സെക്രടറി വിജേഷ് കുമാര്‍ നന്ദി പറഞ്ഞു.
അലയന്‍സ് ക്ലബ് ഗാന്ധി ജയന്തി ദിനത്തില്‍ തൈച്ചെടികള്‍ നട്ടുപിടിപ്പിച്ചു
കാസര്‍കോട്: അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഗാന്ധി ജയന്തി ദിനത്തില്‍ നെല്ലിക്കുന്ന് അന്‍വറില്‍ ഉലൂം എ യു പി സ്‌കൂളില്‍ തൈച്ചെടികള്‍ നട്ടുപിടിപ്പിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സെക്രടറി ഖമറുദ്ദീന്‍ തായല്‍. വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ്മാന്‍ ചക്കര, സമീര്‍ ആമസോണിക്, രമേശ് കല്‍പ്പക, അന്‍വര്‍ കെ ജി, നൗശാദ് ബായിക്കര, സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു
കാഞ്ഞങ്ങാട്: സ്വച് ഭാരത് മിഷന്റെ ഭാഗമായി നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ മുരളീധരന്‍ സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡോ. ശകീല്‍ അന്‍വര്‍, ഡോ. ശഹര്‍ബാന, നന്മമരം കാഞ്ഞങ്ങാട് സെക്രട റി ബിബി ജോസ് എന്നിവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജി എച് എസ് എസ് മടിക്കൈ അമ്പലത്തറ സ്‌കൂളിലെ എന്‍ എസ് എസ് വോളന്റീയര്‍മാരും ജില്ലാ ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
സലാം കേരള, വിനോദ് ടി കെ, രതീഷ് കുശാല്‍ നഗര്‍, ഷിബു നോര്‍ത് കോട്ടച്ചേരി, ഗോകുലാനന്ദന്‍, പുഷ്പ കൊളവയല്‍, ദിനേശന്‍ എക്‌സ് പ്ലസ്, പ്രസാദ് ബി കെ, സബീഷ് ചിത്താരി, അനില്‍ കെ, രജനീഷ് പി വി, നിഖില്‍ മാവുങ്കാല്‍, ബിനി രവീന്ദ്രന്‍, ബാലന്‍ പി വി, രാജി, പ്രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Gandhi Jayanti, Mahatma Gandhi, Cleaning, Kerala News, Kasaragod News, Malayalam News, India celebrates birth anniversary of Mahatma Gandhi.
< !- START disable copy paste -->