പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് മുന്നില്‍വെച്ച് സദാനന്ദയെ സൂരജ് കൈകൊണ്ട് പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് കേസ്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതിനെ തുടന്ന് പിന്നീട് തിരികെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു സദാനന്ദ. സൂരജിനെ ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടര്‍ന്നാണ് സൂരജ് പിടിച്ചു തള്ളിയത്.
മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Kasaragod-News, Police-News, Top-Headlines, Kasargod News, Youth, Death, Accident, Arrested, Remanded, Police, Case, Road, Neighbor,Incident where the injured person who died after falling on road: Neighbor arrested.