ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പ്രീതയുടെ നിർദേശ പ്രകാരം കുമ്പള ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിനാസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെ നടത്തിയ സംയുക്ത പട്രോളിംഗിലാണ് കാഞ്ഞങ്ങാട് കടപ്പുറത്തിന് 10 കിലോ മീറ്റർ പടിഞ്ഞാർ ഭാഗത്ത് നിന്ന് ബോടുകൾ പിടികൂടിയത്.
നിരോധിത വല (പർസി നെറ്റ്) ഉപയോഗിച്ചിരുന്നതായും അധികൃതർ അറിയിച്ചു. വാസവി 2. അഞ്ചാദ്രി, വിനേഴ്സ് എന്നീ വള്ളങ്ങളാണ് പിടികൂടിയത്. ഇവ രാത്രി രണ്ട് മണിയോടെ തൈക്കടപ്പുറത്ത് എത്തിച്ചു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ ലബീബ് അബൂബകർ അറിയിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ വിനോദ് കുമാർ, അഴിത്തല കോസ്റ്റൽ സിപിഒ സുബാഷ്, നന്ദു, ബേക്കൽ കോസ്റ്റൽ സിപിഒ മഹേഷ്, പവിത്രൻ, ഫിഷറീസ് റസ്ക്യൂ ഗാർഡ് ധനിഷ്, സേതുമാധവൻ, അജീഷ്, ശിവകുമാർ, സമീർ, ഡ്രൈവർ നാരായണൻ, സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Keywords: News, Kasaragod, Kerala, Remanded, Rajapuram, Police, Crime, Illegal fishing; 3 Karnataka boats seized.
< !- START disable copy paste -->