Join Whatsapp Group. Join now!
Aster MIMS 10/10/2023

Lab | കാസർകോട് ജെനറൽ ആശുപത്രിയിൽ ഹോർമോൺ അനലൈസർ യന്ത്രം പ്രവർത്തനം ആരംഭിച്ചു; വിവിധ പരിശോധനകൾക്ക് സൗകര്യം

മിതമായ നിരക്ക് ഈടാക്കും Hormone analyzer, Lab Test, General Hospital, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) ജെനറൽ ആശുപത്രിയിലെ ലാബിൽ ഹോർമോൺ അനലൈസർ യന്ത്രം പ്രവർത്തനം ആരംഭിച്ചു. രോഗികൾക്ക് തൈറോയിഡ് ഹോർമോണുകളായ ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്, വിറ്റാമിൻ ഡി എന്നീ പരിശോധനകൾ ഇതിലൂടെ മിതമായ നിരക്കിൽ ചെയ്യാനാവും.

News, Kasaragod, Kerala, Hormone analyzer, Lab Test, General Hospital, Hormone analyzer machine started functioning in Kasaragod General Hospital.

ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രം കേരള മെഡികൽ സർവീസ് കോർപറേഷൻ (KMSC Ltd) വഴിയാണ്‌ സർകാർ കഴിഞ്ഞ മാസം അനുവദിച്ചത്. തുടർന്ന് ബുധനാഴ്ച കംപനി അധികൃതർ എത്തി സ്ഥാപിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയുമായിരുന്നു.

News, Kasaragod, Kerala, Hormone analyzer, Lab Test, General Hospital, Hormone analyzer machine started functioning in Kasaragod General Hospital.

വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്കായി യന്ത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. വിവിധ പരിശോധനകൾക്കുള്ള നിരക്ക് ഇങ്ങനെയാണ്: ഫ്രീ ടി 3 -150 രൂപ, ഫ്രീ ടി 4 - 150, ടി എസ് എച് - 100, മൂന്ന് പരിശോധനകളും കൂടി (ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്) - 300, വിറ്റാമിൻ ഡി - 600.

Keywords: News, Kasaragod, Kerala, Hormone analyzer, Lab Test, General Hospital, Hormone analyzer machine started functioning in Kasaragod General Hospital.
< !- START disable copy paste -->

Post a Comment