Join Whatsapp Group. Join now!
Aster MIMS 10/10/2023

Police | കർണാടക പൊലീസിന്റെ അടിസ്ഥാന യോഗ്യത ബിരുദമാക്കുമെന്ന് ആഭ്യന്തര മന്ത്രി പരമേശ്വര

'നവീകരണം സംസ്ഥാന സർകാർ ലക്ഷ്യമിടുന്നു' Mangalore, ദക്ഷിണ കന്നഡ വാർത്തകൾ, Police
മംഗ്ളുറു: (KasargodVartha) കർണാടക പൊലീസ് സേനയിൽ ചേരാനുള്ള അപേക്ഷകരിൽ ബിരുദ ധാരികൾക്ക് മുൻഗണന നൽകുന്ന കാര്യം സർകാർ ആലോചനയിലുണ്ടെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. മംഗ്ളൂറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി.

News. National, Mangalore, Karnataka, Police, Inauguration, Police Station, Home Minister Parameshwara said that basic qualification of Karnataka Police will be graduated.

നിലവിൽ എസ്എസ്എൽസിയാണ് പൊലീസാവാനുള്ള അടിസ്ഥാന യോഗ്യത. എന്നാൽ അപേക്ഷകരിൽ ഏറെയും ബിരുദ, ബിരുദാനന്തര ബിരുദ ധാരികളാണെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സേനയുടെ നവീകരണം സംസ്ഥാന സർകാർ ലക്ഷ്യമിടുന്നുണ്ട്. സേനയുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഈ ദിശയിൽ നിരീക്ഷിക്കുമ്പോൾ ബിരുദം യോഗ്യതയുള്ളവർക്ക് മുൻഗണന നൽകാം. ലോകം കൈവരിക്കുന്ന പുരോഗതിയുടെ ഭാഗമാവാൻ പൊലീസ് സേനക്കും കഴിയണമെങ്കിൽ പത്താം ക്ലാസ് മതിയാവില്ല. സംസ്ഥാനത്ത് 18,000 കോൺസ്റ്റബിൾമാരുടെ ഒഴിവുണ്ടെന്ന് മന്ത്രി അറിയിച്ചു.

10 കോടി ചിലവിൽ നിർമിച്ച ബജ്പെ, വാമഞ്ചൂർ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, മൂന്നരക്കോടി ചിലവിട്ട സിഎആർ കെട്ടിടം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. മഞ്ചുനാഥ ഭണ്ഡാരി എംഎൽസി, മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ, ഡെപ്യൂടി പൊലീസ് കമീഷണർമാരായ ദിനേശ് കുമാർ, സിദ്ധാർഥ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു.

Keywords: News. National, Mangalore, Karnataka, Police, Inauguration, Police Station, Home Minister Parameshwara said that basic qualification of Karnataka Police will be graduated.
< !- START disable copy paste -->

Post a Comment