Join Whatsapp Group. Join now!
Aster MIMS 10/10/2023

High Court | കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈകോടതി

ജഡ്ജ് പിവി കുഞ്ഞികൃഷ്ണന്റെതാണ് നിര്‍ണായക ഉത്തരവ് High Court, Kasaragod Railway Station, Judge, Order, Kerala News
കൊച്ചി: (KasargodVartha) കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് റെയില്‍വേക്ക് നിര്‍ദേശം നല്‍കി ഹൈകോടതി. ഹൈകോടതി ജഡ്ജ് പിവി കുഞ്ഞികൃഷ്ണന്റെതാണ് നിര്‍ണായക ഉത്തരവ്.

സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയ റെയില്‍വേയുടെ നടപടിക്കെതിരെ അഡ്വ അനസ് ശംനാടും എറണാകുളത്തെ കാസര്‍കോട് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് സമര്‍പ്പിച്ച റിട് ഹര്‍ജിയിലാണ് ഹൈകോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.

High Court to provide necessary facilities to exchange information for passengers at Kasaragod railway station, Kasaragod, News, High Court, Kasaragod Railway Station, Judge, Petition, Ticket Counter, Order, Kerala News.

രാത്രി പത്തു മണി വരെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അതിനു ശേഷം ടികറ്റ് കൗണ്ടറില്‍ നിന്നും സ്റ്റേഷന്‍ മാഷില്‍ നിന്നും വിവരങ്ങള്‍ അറിയാമെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ സത്യാവാങ് മൂലം നല്‍കിയപ്പോള്‍ അക്കാര്യം അറിയിച്ചു കൊണ്ട് ടികറ്റ് കൗണ്ടറിലും ഓടോമാറ്റിക് ടികറ്റ് വെന്‍ഡി
ഗ് മെഷീനുകള്‍ക്ക് സമീപവും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയോട് കോടതി ഉത്തരവിട്ടു.
                         
Kasaragod railway station, High Court of Kerala

ഇപ്പോള്‍ ടികറ്റ് ബുകിങ് കൗണ്ടറുകളില്‍ വിവരങ്ങള്‍ നല്‍കുന്നില്ല. സ്റ്റേഷന്‍ മാസ്റ്ററെ സമീപിക്കുമ്പോള്‍ പലപ്പോഴും തിരക്കാണെന്ന മറുപടിയാണ് ലഭിക്കാറുള്ളതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Keywords: High Court to provide necessary facilities to exchange information for passengers at Kasaragod railway station, Kasaragod, News, High Court, Kasaragod Railway Station, Judge, Petition, Ticket Counter, Order, Kerala News.

Post a Comment