Join Whatsapp Group. Join now!
Aster MIMS 10/10/2023

Controversy | 'ദീക്ഷിത് രാജിവെച്ചത് സ്വാഭാവികമായ രീതിയില്‍; രാജിക്കത്താണോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി'; രസീതും വാങ്ങിപ്പോയെന്ന് ഗ്രാമപഞ്ചായത് സെക്രടറി

'അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമീഷന്റേത്' Muslim League, Mogral Puthur, SDPI, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍ പുത്തൂര്‍: (KasargodVartha) 14-ാം വാര്‍ഡ് അംഗം ദീക്ഷിത് രാജിവെച്ചത് സ്വാഭാവികമായ രീതിയിലാണെന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് സെക്രടറി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒക്ടോബര്‍ 12നാണ് ദീക്ഷിത് രാജിക്കത്ത് നല്‍കിയത്. മറ്റൊരാള്‍ക്കൊപ്പമാണ് അദ്ദേഹം കാബിനില്‍ എത്തിയത്. രാജിക്കത്ത് തനിക്ക് നേരെ നീട്ടി. എന്താണെന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. കത്ത് വാങ്ങിയ ശേഷം രാജിക്കത്താണോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടുകയും ചെയ്തെന്ന് പഞ്ചായത് സെക്രടറി വിശദീകരിച്ചു.
              
Mogral Puthur Grama Panchayat

രാജിക്കത്ത് കിട്ടിയപ്പോള്‍ പഞ്ചായത് രാജ് നിയമപ്രകാരമുള്ള ഫോമിലാണോ ഒപ്പിട്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്ന സമയം വരെ അദ്ദേഹം അവിടെ ഇരുന്നു. പരിശോധിച്ച് എല്ലാ കൃത്യമാണെന്ന് ബോധ്യപ്പെട്ട ശേഷം അതിനുള്ള രസീത് വാങ്ങിക്കഴിഞ്ഞാണ് അദ്ദേഹം പോയതെന്നും സെക്രടറി പറഞ്ഞു.

ആരുടെയെങ്കിലും പ്രേരണയിലോ സമ്മര്‍ദ ഫലമായോ ഭീഷണിയിലോ ആണ് രാജിക്കത്തുമായി വന്നതെന്ന തോന്നല്‍ ആ സന്ദര്‍ഭത്തില്‍ ഉണ്ടായിട്ടില്ല. തുടര്‍ നടപടിയായി രാജി വിവരം നോടീസ് ബോര്‍ഡില്‍ പതിക്കുകയും രാജിക്കത്ത് തിരഞ്ഞെടുപ്പ് കമീഷന് അയക്കുകയുമാണ് ഉണ്ടായത്. ഒന്നരമാസം മുമ്പാണ് താന്‍ പഞ്ചായത് സെക്രടറിയായി ചുമതലയേറ്റത്. ഇതിനിടയില്‍ പഞ്ചായത് യോഗത്തില്‍ കണ്ട പരിചയം മാത്രമേ അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂവെന്നും സെക്രടറി വ്യക്തമാക്കി.
         
Muslim League, Mogral Puthur, SDPI

ഇതിനുശേഷം കഴിഞ്ഞ ദിവസം ദീക്ഷിത് നാട്ടുകാരെയും കൂട്ടി വന്ന് രാജിക്കത്ത് പിന്‍വലിക്കാനുള്ള നടപടിയെ കുറിച്ച് ആരായുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാവുന്നതാണെന്നുമായിരുന്നു പറഞ്ഞത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമാണ് അന്തിമം. ഇപ്പോള്‍ നടക്കുന്ന വിവാദത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും സെക്രടറി കൂട്ടിച്ചേര്‍ത്തു.

Keywords: Muslim League, Mogral Puthur, SDPI, Kerala News, Kasaragod News, Malayalam News, Politics, Mogral Puthur Panchayat, Grama Panchayat Secretary said Dheekshith's resignation is right way.
< !- START disable copy paste -->

Post a Comment