Join Whatsapp Group. Join now!
Aster MIMS 10/10/2023

Fund | കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാലിന് തുക അനുവദിച്ച് ഗ്രാമപഞ്ചായത്; സ്ലാബിടല്‍ ജോലി ആരംഭിച്ചു; ആശ്വാസത്തില്‍ വ്യാപാരികളും സ്‌കൂള്‍ അധികൃതരും

ഏറെക്കാലമായി പരിഹാരത്തിന് കാത്തിരിക്കുകയായിരുന്നു Kumbla, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കുമ്പള: (KasargodVartha) മാലിന്യ നിക്ഷേപത്താല്‍ മൂടപ്പെടുന്ന കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാല്‍ സ്ലാബിട്ട് മൂടുന്നതിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത് തുക അനുവദിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്‌കൂള്‍ റോഡിലെ വാഹനങ്ങളുടെ പെരുപ്പവും, പാര്‍കിംഗും മൂലം കാല്‍നടയാത്രക്കാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ ദുരിതമാകുന്നുവെന്ന് കാണിച്ചു സമീപത്തെ വ്യാപാരികളും, സ്‌കൂള്‍ അധികൃതരും രംഗത്ത് വന്നിരുന്നു.
      
Kumbla School Road

വീതി കുറഞ്ഞ റോഡായതിനാല്‍ രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ വന്നാല്‍ കാല്‍നടയാത്രക്കാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ സമീപത്തുള്ള ഓവുചാലിന് കോണ്‍ക്രീറ്റ് പലക പാകി മുകളിലൂടെ നടപ്പാത നിര്‍മിക്കാനായാല്‍ ഈ ദുരിതത്തിന് പരിഹാരമാവുമെന്ന് വിദ്യാര്‍ഥികളും, സമീപത്തെ വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നടപ്പാത എന്നാവശ്യം പദ്ധതിയില്‍ പരിഗണിച്ചിട്ടില്ല. സ്ലാബിട്ടു കഴിഞ്ഞാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍കിംഗ് സൗകര്യമാവുമെന്നും, ഇത് ഇടുങ്ങിയ സ്‌കൂള്‍ റോഡിലെ വാഹനപെരുപ്പം കുറക്കുമെന്നുമാണ് പഞ്ചായത് അധികൃതര്‍ പറയുന്നത്. ഓവുചാല്‍ മൂടാത്തത് കാരണം ഇവിടെ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുകയും, കത്തിക്കുന്നതും പതിവായിരുന്നു.

ഇതുമൂലം ഓവുചാല്‍ മൂടപ്പെടുകയും മഴവെള്ളവും, മലിനജലവും ടൗണിലെ റോഡിലൂടെയും, വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഇത് മഴക്കാലത്ത് വ്യാപാരികള്‍ക്ക് ഏറെ ദുരിതം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന് കൂടി പരിഹാരമെന്നോണമാണ് സ്ലാബിട്ട് മൂടാന്‍ തുക അനുവദിച്ചിരിക്കുന്നത്.

Keywords: Kumbla, Malayalam News, Kerala News, Kasaragod News, Kumbala News, Grama Panchayat, Kumbla School, Grama Panchayat sanctioned fund for drainage on Kumbla School Road.
< !- START disable copy paste -->

Post a Comment