Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Price | ഇടിവ് തുടർന്ന് സ്വര്‍ണവില; പവന് 120 രൂപ കുറഞ്ഞു

വെള്ളിയുടെ വിലയിൽ മാറ്റമില്ല Gold Rate, Silver Rate, Gold News
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഒരാഴ്ചയായി വിലയിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. തിങ്കളാഴ്ച (02.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5320 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

News, Keala, Kochi, Gold Rate, Silver Rate, Gold News, Gold Price on October 2 in Kerala.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4403 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35224 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 76 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

ശനിയാഴ്ച തുടര്‍ച്ചയായ അഞ്ചാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില സെപ്റ്റംബറിൽ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5335 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4413 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35304 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. 77 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 76 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു. ഇതോടെ കേരളത്തിലെ റീടെയില്‍ വിൽപന വര്‍ധിച്ചിട്ടുണ്ട്‌. ആഗോള തലത്തില്‍ നിലവിലുള്ള ഇടിവ്‌ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വീണ്ടും സംസ്‌ഥാനത്ത്‌ വില കുറയാനാണ്‌ സാധ്യത.

Keywords: News, Keala, Kochi, Gold Rate, Silver Rate, Gold News, Gold Price on October 2 in Kerala.

< !- START disable copy paste -->

Post a Comment