city-gold-ad-for-blogger

Electric poles | അപകടം കാത്തുവെച്ച് റോഡരികില്‍ വൈദ്യുതി തൂണുകള്‍; വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ ആശങ്ക വര്‍ധിച്ചു; മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

കാസര്‍കോട്: (Kasargodvartha) ബസില്‍ യാത്ര ചെയ്യുന്നതിനിടെ ബട്ടംപാറയില്‍ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ റോഡിന് അരികിലായ വൈദ്യുതി തൂണുകളെ സംബന്ധിച്ച് ജനങ്ങളില്‍ ആശങ്ക വര്‍ധിച്ചു. ജില്ലയിലെ പല ഭാഗത്തും റോഡിനോട് ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ പലപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. റോഡുകള്‍ വീതി കൂട്ടുന്നതിനനുസൃതമായി റോഡിലേക്ക് കയറി നില്‍ക്കുന്ന തൂണുകളും കാലങ്ങളായി മാറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല.
          
Electric poles | അപകടം കാത്തുവെച്ച് റോഡരികില്‍ വൈദ്യുതി തൂണുകള്‍; വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ ആശങ്ക വര്‍ധിച്ചു; മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ചെമ്മനാട് ജമാഅത് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മനവിത്ത് കാസര്‍കോട് നിന്ന് മധൂരിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ ദുരന്തത്തിന് ഇരയായത്. ഈ പാതയില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് നിരവധി വൈദ്യുതി തൂണുകളുണ്ട്. പ്രധാനമായും രാവിലെയും വൈകുന്നേരവും ബസുകളില്‍ നിറയെ ആളുകളാണ് ഉണ്ടാവാറുള്ളത്. സ്‌കൂളിലേക്ക് പോകുന്നതും വരുന്നതുമായ വിദ്യാര്‍ഥികള്‍ അടക്കം പലരും ബസിന്റെ വാതില്‍പ്പടിയില്‍ ചവിട്ടി പുറത്തേക്ക് തലയിട്ട് തൂങ്ങി യാത്ര ചെയ്യുന്നതും നിത്യസംഭവമാണ്. ഇങ്ങനെ യാത്രചെയ്യുമ്പോള്‍ റോഡരികിലായി കിടക്കുന്ന വൈദ്യുതി തൂണില്‍ തലയിടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ജില്ലയുടെ പലഭാഗത്തും സമാന സാഹചര്യമാണ് ഉള്ളത്. റോഡിലേക്ക് തള്ളിനില്‍ക്കുന്ന പോസ്റ്റുകളില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്ന അവസ്ഥയുമുണ്ട്. അപകടരമായ രീതിയില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അപകടം നടന്ന റോഡിലെ അപകടകരമായ തൂണുകള്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് നാഷനല്‍ യൂത് ലീഗ് ജില്ലാ ജെനറര്‍ സെക്രടറി സി എല്‍ ശാഹിദ് അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വയനാട്ടിലും ചിറ്റൂരിലും ഉള്‍പെടെ ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാമെന്നാണ് വിദ്യാര്‍ഥികളും പറയുന്നത്.
       
Electric poles | അപകടം കാത്തുവെച്ച് റോഡരികില്‍ വൈദ്യുതി തൂണുകള്‍; വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ ആശങ്ക വര്‍ധിച്ചു; മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ചില ഉള്‍പ്രദേശങ്ങളിലേക്ക് ബസുകളുടെ അഭാവം മൂലം തൂങ്ങിപ്പിടിച്ചുള്ള യാത്രയ്ക്ക് പരിഹാരം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അധികാരികളെ നോക്കുകുത്തിയാക്കി വാതില്‍ കെട്ടിവച്ച് ബസുകള്‍ യാത്ര ചെയ്യുന്നതും പതിവാണ്. ഇതിനും നടപടി വേണമെന്നാണ് ആവശ്യം. കൂടാതെ യാത്രക്കാരും, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ബന്ധപ്പെട്ടവര്‍ ഉപദേശിക്കുന്നു.

Keywords: Electric Posts, Death, Accident, Malayalam News, Kerala News, Kasaragod News, Electric poles on roadside pose risk to passengers.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia