Join Whatsapp Group. Join now!
Aster MIMS 10/10/2023

Resignation | മലയാളം വായിക്കാനറിയാത്ത തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കബളിപ്പിച്ച് രാജിവെപ്പിച്ചതെന്ന് എസ് ഡി പി ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് വാര്‍ഡ് അംഗമായിരുന്ന ദീക്ഷിത്; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പാര്‍ടി

തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും, പൊലീസിലും പരാതി Muslim League, Mogral Puthur, SDPI, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍ പുത്തൂര്‍: (KasargodVartha) മലയാളം വായിക്കാനറിയാത്ത തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കബളിപ്പിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് എസ് ഡി പി ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് വാര്‍ഡ് അംഗമായിരുന്ന ദീക്ഷിത് കല്ലങ്കൈ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സിദ്ദീഖ് എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മലയാളത്തില്‍ ടൈപ് ചെയ്ത ഒരു പേപര്‍ തനിക്ക് തന്ന് ഇതില്‍ ഒപ്പിട്ട് പഞ്ചായത് സെക്രടറിക്ക് കൊടുക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. അതില്‍ എന്താണ് എഴുതിയിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് തന്നെ കബളിപ്പിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
         
Muslim League, Mogral Puthur, SDPI

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായതിലെ 14-ാം വാര്‍ഡ് കല്ലങ്കൈയിലെ അംഗമായിരുന്ന ദീക്ഷിത് രാജിവെച്ചതായി ഇക്കഴിഞ്ഞ 14ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുസ്ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 305 വോടിന്റെ ഭൂരിപക്ഷത്തിലാണ് എസ് ഡി പി ഐ പിടിച്ചെടുത്തത്.
         
Muslim League, Mogral Puthur, SDPI, Deekshith

അതേസമയം, ദീക്ഷിതിന്റെ രാജിയെ പാര്‍ടി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദീക്ഷിത് കല്ലങ്കൈക്കെതിരെ മുസ്ലിം ലീഗ് നിരന്തരമായ ജാതി അധിക്ഷേപവും ഭീഷണിയും നടത്തുകയും അതില്‍ ഫലിക്കാതെ വന്നപ്പോള്‍ മലയാളം വായിക്കാനറിയാത്ത മെമ്പറെ തെറ്റിദ്ധരിപ്പിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാജിവെപ്പിക്കുകയുമാണ് ചെയ്തത്. ഇതിന് കൂട്ടുനിന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, ജീലാനി, ഇര്‍ശാദ്, സിദ്ദീഖ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജയിച്ചതിന് ശേഷം ദീക്ഷിതിനെ അയോഗ്യനാക്കണമെന്ന് പറഞ്ഞ് മുസ്ലിം ലീഗിന്റെ ആളുകള്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി ആ കേസ് തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പിലും, കോടതിയിലും പരാജയപ്പെട്ടപ്പോഴാണ് ഭീഷണിയിലും, പ്രേരണയിലും തെറ്റിദ്ധരിപ്പിച്ചും ഇപ്പോള്‍ രാജിവെപ്പിച്ചിരിക്കുന്നത്. 14-ാം വാര്‍ഡിലെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളിലും ഭാവിയില്‍ മൊഗ്രാല്‍പുത്തൂരിലെ ഭരണം നഷ്ടമാകുമെന്ന ഭീതിയിലുമാണ് ഈ ജനാധിപത്യ അട്ടിമറി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും മുഹമ്മദ് പാക്യാര പറഞ്ഞു.
       
Muslim League, Mogral Puthur, SDPI, Deekshith

ദീക്ഷിത് ഇപ്പോഴും പാര്‍ടിയുടെ ഭാഗമാണെന്നും ചതിയിലൂടെയാണ് രാജിവെപ്പിച്ചതെന്നും ഇനിയൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നാല്‍ ദീക്ഷിതിനെ മുന്‍ നിര്‍ത്തി തന്നെ നേരിടുമെന്നും എസ് ഡി പി ഐ ജില്ലാ സെക്രടറി ഖാദര്‍ അറഫയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് സെക്രടറി എ എച് മുനീറും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Muslim League, Mogral Puthur, SDPI, Kerala News, Kasaragod News, Malayalam News, Politics, Political News, Controversy, Deekshith, who was member of SDPI, said that Muslim League workers tricked him into resigning.
< !- START disable copy paste -->

Post a Comment