Join Whatsapp Group. Join now!
Aster MIMS 10/10/2023

Cyclone | ഹാമൂണ്‍ ചുഴലിക്കാറ്റ്: 7 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ന്യൂഡെല്‍ഹി: (KasargodVartha) വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഹാമൂണ്‍' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറിയെന്ന് ഇന്‍ഡ്യന്‍ കാലാവസ്ഥാ വകുപ്പ് (IMD). ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ബുധനാഴ്ച (ഒക്ടോബര്‍ 25) ഉച്ചയോടെ ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോങ്ങിനും ഇടയില്‍ കരയില്‍ പതിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


ഇതിന്റെ സാഹചര്യത്തില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മീന്‍പിടിത്ത തൊഴിലാളികള്‍ ഒക്ടോബര്‍ 25 വരെ മീന്‍ പിടിക്കാന്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

New Delhi, Cyclone, Hamoon, Sea, Fishermen, Alert, News, Kerala, Weather, Cyclone 'Hamoon' intensifies into severe cyclonic storm, 7 states on alert.

Keywords: New Delhi, Cyclone, Hamoon, Sea, Fishermen, Alert, News, Kerala, Weather, Cyclone 'Hamoon' intensifies into severe cyclonic storm, 7 states on alert.

Post a Comment