കാസര്‍കോട്: (KasargodVartha) സംസ്‌കാരിക പ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന എം രാമകൃഷ്ണന്റെ പേരില്‍ കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയം ഏര്‍പെടുത്തിയ എം രാമകൃഷ്ണന്‍ പുരസ്‌കാരം നടന്‍ രാജേഷ് മാധവന്.
10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ ആറിന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി വി ഷാജികുമാര്‍, പ്രേമന്‍ മുചുകുന്ന്, ജി സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മലയാള സിനിമയുടെ എല്ലാ മേഖലകളിലും ചുരുങ്ങിയ കാലത്തില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് രാജേഷ് മാധവനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
വാര്‍ത്താസമ്മേളനത്തില്‍ ജി സുരേഷ് ബാബു, കെ അരവിന്ദന്‍, കെ മണികണ്ഠന്‍, രാജു ചാടകം എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kasaragod-News, Malayalam-News, Cultural Worker, M Ramakrishnan Award, Actor, Rajesh Madhavan, Kuttikol, Kasargod News, Neruda Grandhalayam, Press Meet, Cultural Worker M Ramakrishnan Award to Actor Rajesh Madhavan.