Join Whatsapp Group. Join now!
Aster MIMS 10/10/2023

Court Verdict | നീലേശ്വരം പൂവാലങ്കൈയിലെ സ്വത്ത് ബ്രോകർ ജയൻ വധക്കേസിൽ 2 പ്രതികളെയും കോടതി വെറുതെവിട്ടു; കമീഷൻ ഒറ്റയ്ക്ക് വാങ്ങുന്നതിലുള്ള വിരോധം കാരണം പ്രതികൾ കൊലനടത്തിയെന്നത് തെളിയിക്കാനായില്ല

സാക്ഷി മൊഴികളും പരിഗണിച്ചില്ല Investigation, Police, Malayalam News, കാസറഗോഡ് വാർത്തകൾ, Court Verdict
നീലേശ്വരം: (KasargodVartha) നീലേശ്വരം പൂവാലങ്കൈയിലെ സ്വത്ത് ബ്രോകറായിരുന്ന ജയൻ വധക്കേസിൽ രണ്ട് പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ എം പ്രകാശൻ (44), സുഹൃത്ത് കെ സുധീഷ് (33) എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെവിട്ടത്.

News, Nileshwaram, Kasaragod, Kerala, Police, Case, Court Verdict, Investigation, Murder Case, Court acquitted both accused in Jayan murder case.

2013 ജൂൺ 16ന് രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ പ്രകാശിനെ ഒപ്പം കൂട്ടാതെ ജയൻ മാത്രം കമീഷൻ വാങ്ങുന്നതിനും ഇതുകൂടാതെ 5000 രൂപ കടമായി വാങ്ങിയത് തിരികെ നൽകാത്തത് മൂലവും, പൂവാലങ്കൈയിലെ ഷെഡിൽ ഉറങ്ങുകയായിരുന്ന ജയനെ കല്ലുകൊണ്ടും വളഞ്ഞ കാലുള്ള കുട കൊണ്ടും കുത്തിയും അടിച്ചും അവശനാക്കിയ ശേഷം സമീപത്തെ തോട്ടിൽ കൊണ്ടുപോയി മുക്കിക്കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കേസിൽ പ്രോസിക്യൂഷൻ 29 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 45 രേഖകളും 14 മുതലുകളും ഹാജരാക്കിയിരുന്നു. പ്രകാശന്റെ വളഞ്ഞ കാലുള്ള കുട സംഭവ സ്ഥലത്ത് നിന്ന് കിട്ടിയതായാണ് പൊലീസ് പ്രധാന തെളിവായി കാട്ടിയിരുന്നത്. പ്രതികൾക്കൊപ്പം മദ്യപിച്ചിരുന്നതായി പറയുന്ന ചിലരുടെ സാക്ഷി മൊഴികളും മാത്രമായിരുന്നു പൊലീസിന് തെളിവായി ഹാജരാക്കാൻ കഴിഞ്ഞത്.

News, Nileshwaram, Kasaragod, Kerala, Police, Case, Court Verdict, Investigation, Murder Case, Court acquitted both accused in Jayan murder case.

ജയന്റെ വസ്ത്രത്തിൽ നിന്നും ലഭിച്ച രക്തക്കറ പ്രതിയുടേതല്ല, സാക്ഷിയായ മറ്റൊരാളുടേത് ആണെന്ന് പുരന്വേഷണത്തിൽ വ്യക്തമായതും പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതും കാരണമാണ് രണ്ട് പ്രതികളെയും വെറുതെ വിട്ടയച്ചത്. പ്രതി പ്രകാശന്റെ ശബ്ദം സംഭവ സ്ഥലത്ത് നിന്ന് കേട്ടിരുന്നതായുള്ള സാക്ഷി മൊഴിയും കോടതി പരിഗണിച്ചില്ല. പ്രതികൾക്ക് വേണ്ടി അഡ്വ. സി കെ ശ്രീധരനും അഡ്വ. കെ പി പ്രദീപ് കുമാറുമാണ് ഹാജരായത്.

Keywords: News, Nileshwaram, Kasaragod, Kerala, Police, Case, Court Verdict, Investigation, Murder Case, Court acquitted both accused in Jayan murder case.
< !- START disable copy paste -->

Post a Comment