Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Booked | 6 വര്‍ഷത്തോളമായി ഒപ്പം താമസിക്കുന്ന യുവതിയെ അടിച്ച് പരുക്കേല്‍പിച്ചെന്ന കേസില്‍ പൊലീസുകാരനെതിരെ കേസെടുത്തു

ജാമ്യമില്ലാ വകുപ്പ് ചുമത്തി Police Booked, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Crime
ബദിയഡുക്ക: (Kasargodvartha) ആറ് വര്‍ഷത്തോളമായി ഒപ്പം താമസിക്കുന്ന യുവതിയെ അടിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും കാസര്‍കോട് ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ബൈജു (38) വിനെതിരെയാണ് ഐപിസി 341, 324, 294 ബി വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
           
assaulting woman

നിരവധി വര്‍ഷമായി കാസര്‍കോട്ട് ജോലി ചെയ്യുന്ന ബൈജു ആറ് വര്‍ഷത്തോളമായി പട്ടിക വിഭാഗക്കാരിയായ യുവതിയോടൊപ്പം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ടേഴ്‌സിലാണ് താമസിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

രണ്ട് കുട്ടികളുടെ മാതാവായ യുവതിക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒക്ടോബര്‍ 16ന് രാത്രി 10.30 മണിയോടെ വാടക ക്വാര്‍ടേഴ്സില്‍ മദ്യ ലഹരിയില്‍ എത്തിയ ബൈജു തടഞ്ഞുനിര്‍ത്തി വടി കൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. വീട്ടില്‍ ശല്യമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നാണ് പറയുന്നത്.
   
Assaulted

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്. ബൈജു സ്ഥിരമായി മദ്യപിച്ച് വന്ന് യുവതിയെ മര്‍ദിക്കാറുണ്ടെന്നാണ് പരിസരവാസികളും പറയുന്നത്. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ടോയെന്ന കാര്യം അറിവായിട്ടില്ല. കേസെടുത്തതോടെ ബൈജു ഒളിവില്‍ പോയിരിക്കുകയാണ്. ബദിയഡുക്ക എസ് ഐ യായി ചുമതലയേറ്റ അന്‍സാറാണ് കേസ് അന്വേഷിക്കുന്നത്. പട്ടിക വിഭാഗക്കാരിയായ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഒന്നും ചുമത്തിയിട്ടില്ല.

Keywords: Police Booked, Malayalam News, Crime, Kerala News, Kasaragod News, Crime News, Assaulted, Cop booked for assaulting woman.
< !- START disable copy paste -->

Post a Comment