Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | വിവാദം ഉയർന്ന പരശുരാമൻ പ്രതിമയുടെ ഫോടോയെടുത്തതിന് യുവാവിനെ അക്രമിച്ചതായി പരാതി

ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും ആരോപണം Mangalore, ദക്ഷിണ കന്നഡ വാർത്തകൾ, Karkala, Police
മംഗ്ളുറു: (KasargodVartha) കാർക്കള ഉമിക്കൽ മല തീം പാർകിലെ പരശുരാമൻ പ്രതിമയുടെ ഫോടോ മൊബൈൽ ഫോണിൽ പകർത്തിയതിന് യുവാവിനെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതായി പരാതി. തെറിവിളിക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമികൾ പ്രതിമയുടെ ഉറപ്പ് അറിയണമെങ്കിൽ ചുറ്റികയുമായി വരാൻ ആക്രോശിച്ച് ഓടിച്ചു വിട്ടുവെന്നും കാർക്കളയിലെ കെ അൽബാസ് (26) കാർക്കള പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

News, National, Mangalore, Complaint, Police, Attack, Youth, Karkala, Complaint that young man who took photo of statue of Parasuraman assaulted.

വിനോദ സഞ്ചാര കേന്ദ്രമായ പാർകിൽ എത്തിയ താൻ മറ്റു ദൃശ്യങ്ങൾക്കൊപ്പം പ്രതിമയും പകർത്തുകയായിരുന്നു. ഇത് കണ്ട ബിജെപി യുവമോർച്ച നേതാക്കളായ സുഹാസ് മുട്ലപ്പാടി, രാകേഷ് കുക്കുണ്ടൂർ, രഞ്ജിത് കൗഡൂർ,വിഖ്യത്ത്മസ്ത ജാർക്കള എന്നിവരുടെ നേതൃത്വത്തിൽ സംഘം വളഞ്ഞ് തന്നെ വലിച്ചിഴച്ച ശേഷമായിരുന്നു അക്രമങ്ങൾ എന്ന് പരാതിയിൽ പറഞ്ഞു.

മുൻ മന്ത്രിയും കാർക്കള എംഎൽഎയുമായ വി സുനിൽ കുമാറിനെതിരെ പരശുരാമൻ പ്രതിമയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ സംഭവം. വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചു എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഹിന്ദുക്കളെ വഞ്ചിച്ച സുനിൽ കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവുമായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്കും രംഗത്തുണ്ട്. 10 കോടി രൂപ സർകാർ ചിലവിൽ സ്ഥാപിച്ച പാർകിലെ പരശുരാമൻ പ്രതിമ അറ്റകുറ്റപ്പണികൾക്കായി എടുത്തു മാറ്റിയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

Keywords: News, National, Mangalore, Complaint, Police, Attack, Youth, Karkala, Complaint that young man who took photo of statue of Parasuraman assaulted.
< !- START disable copy paste -->

Post a Comment