Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | കുടിവെള്ളം വിതരണം ചെയ്യാത്തത് ചോദിച്ച വയോധികനെ പഞ്ചായത് മെമ്പര്‍ ചവിട്ടിവീഴ്ത്തിയതായി പരാതി; പൊലീസ് കേസെടുത്തു

അന്വേഷണം ആരംഭിച്ചു Police FIR, Police, Investigation, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ബദിയടുക്ക: (KasargodVartha) ഗ്രാമപഞ്ചായതിന്റെ കുടിവെള്ള പദ്ധതിയിലൂടെ വെള്ളം കിട്ടാത്തതിനെ കുറിച്ച് ചോദിച്ച വയോധികനെ പഞ്ചായത് മെമ്പര്‍ മുഖത്തടിച്ച് ചവിട്ടി വീഴ്ത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
       
Compalint

പള്ളത്തടുക്കയിലെ പി കൃഷ്ണന്‍ (56) എന്നയാളെ ഏഴാം വാര്‍ഡ് മെമ്പര്‍ ബി കെ ഹമീദ് മര്‍ദിച്ചുവെന്നാണ് പരാതി. ഹമീദിന്റെ വാര്‍ഡില്‍ കുടിവെള്ളം ലഭിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത ആറാം വാര്‍ഡില്‍ വെള്ളംകിട്ടാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പഞ്ചായത് മെമ്പര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി കോളറില്‍ പിടിച്ച് കൈകൊണ്ട് മുഖത്തടിക്കുകയും പള്ളക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തതെന്ന് കൃഷ്ണന്‍ പരാതിയില്‍ പറയുന്നു.

കൃഷ്ണന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ പരാതിയിലാണ് ഹമീദിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്.
            
Comaplint

Keywords: Police FIR, Police, Investigation, Malayalam News, Kerala News, Kasaragod News, Crime, Complaint of assault by ward member.
< !- START disable copy paste -->

Post a Comment