ചിത്രം എന്നെ നന്നായി ആകർഷിച്ചു. തീർച്ചയായും നിങ്ങൾ ഒരു അപൂർവ പ്രതിഭയാണ്. കഠിനാധ്വാനത്തിലൂടെയും അർപണബോധത്തിലൂടെയും കഴിവുകൾ എങ്ങനെ പരിപോഷിപ്പിച്ചു എന്നതിന്റെ തെളിവാണ് ഈ ചിത്രം. ഈ അതുല്യമായ സമ്മാനം ഉണ്ടാക്കാൻ സമയവും പരിശ്രമവും ചിലവഴിച്ചതിന് നന്ദി. എല്ലാ ആശംസകളും നേരുന്നു. ഭാവിയിൽ പ്രശസ്ത കലാകാരിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. വേണു ആശംസിച്ചു .
ചീഫ് സെക്രടറി ഡോ. വേണുവിന് നൽകാനായി ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാടാണ് ചിത്രം വരക്കാൻ നേഹയോടാവശ്യപ്പെട്ടത്. വരച്ച ചിത്രം കഴിഞ്ഞ മാസം നേഹ ചീഫ് സെക്രടറിക്ക് അയച്ച് കൊടുക്കുകയായിരുന്നു. പ്രശസ്ത കാർടൂണിസ്റ്റ് കെ എ ഗഫൂറിന്റെ പേരമകളും ഗ്രാഫിക് ഡിസൈനർ ഗമാൽ റിയാസ് - ശഹനാസ് ദമ്പതികളുടെയും മകളാണ് നേഹ.
Keywords: News, Cherkkala, Kasaragod, Kerala, Chief Secretary, Dr V Venu, Chief Secretary Dr V Venu praises Neha for drawing picture.
< !- START disable copy paste -->