Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | 'ചെറുപുഴയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു'; യുവാവ് അറസ്റ്റില്‍

'ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് കണ്ടെത്തി' Cherupuzha, Attack, Arrest, Arrested, woman

ചെറുപുഴ: (KVARTHA) ചെറുപുഴ ടൗണില്‍ കടയില്‍ കയറി യുവതിയെ കുത്തിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. രാജന്‍ യേശുദാസ് (46) ആണ് അറസ്റ്റിലായത്. ചെറുപുഴ ടൗണില്‍ തിരുമേനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരി സി കെ സിന്ധു (40) വിനാണ് പരുക്കേറ്റത്. 

പൊലീസ് പറയുന്നത്: ഡ്രൈവിംഗ് സ്‌കൂളിലെത്തിയ രാജന്‍ യേശുദാസ് സിന്ധുവിനെ കുത്തുകയായിരുന്നു. കരഞ്ഞ് ബഹളം വച്ച് പുറത്തേയ്ക്ക് സ്റ്റെയര്‍ കേസ് ഓടിയിറങ്ങിയ സിന്ധുവിന്റെ പുറത്തും ഇയാള്‍ കുത്തി. ഓടിയെത്തിയ നാട്ടുകാര്‍ സിന്ധുവിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലെത്തിച്ചു. സിന്ധുവിന്റെ തലയില്‍ 14 സ്റ്റിച്ചും പുറത്ത് ഏഴ് സ്റ്റിച്ചുമുണ്ട്. 

News, Kerala, Cherupuzha, Attack, Arrest, Arrested, woman, Driving school employee, Injured, police, Accused, Crime, Cherupuzha: Attack against woman; Man arrested.

അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് കണ്ടെത്തുകയും ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ചെറുപുഴ സബ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഒരു ടാപിംഗ് തൊഴിലാളിയായ രാജന്‍ സിന്ധുവുമായി പരിചയത്തിലായിരുന്നു. പിന്നീട് ഇവര്‍ തമ്മിലുണ്ടായ അകല്‍ച്ചയാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.

Keywords: News, Kerala, Cherupuzha, Attack, Arrest, Arrested, woman, Driving school employee, Injured, police, Accused, Crime, Cherupuzha: Attack against woman; Man arrested.

Post a Comment