Join Whatsapp Group. Join now!
Aster MIMS 10/10/2023

Congress | ഐക്യത്തോടെയും ഒറ്റക്കെട്ടായും മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്വാനം; വരുന്ന 3 തിരഞ്ഞെടുപ്പുകളില്‍ വിസ്മയകരമായ മുന്നേറ്റം കാണാന്‍ കഴിയുമെന്നും ഉറപ്പ്; പണിയെടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പിന് പാര്‍ടി ഒരുക്കം തുടങ്ങി Politics, Congress, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Politics
പടന്നക്കാട്: (KasargodVartha) ഐക്യത്തോടെയും ഒറ്റക്കെട്ടായും മുന്നോട്ട് പോകാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ഗ്രൂപ് കളിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പോരടിച്ചും സമയം കളയാനില്ലെന്നും രാജ്യം ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിനെയും ഇന്‍ഡ്യ മുന്നണിയെയും ആണെന്നും ഇരുനേതാക്കളും പാര്‍ടി നേതാക്കളെ ഓര്‍മിപ്പിച്ചു.
           
K Sudhakaran, Lok Sabha Election Congress

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലകളിലും നടക്കുന്ന നേതൃസംഗമത്തിന്റെ ഭാഗമായി  പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്ന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരനും സതീശനും. നവംബര്‍ 10 നുള്ളില്‍ എല്ലാ ബൂതുകളിലും യോഗം ചേര്‍ന്ന് കമിറ്റികള്‍ ഉണ്ടാക്കണമെന്നും വോടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്ന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


മൂന്ന് കാര്യങ്ങള്‍ പാര്‍ടി നേതാക്കള്‍ ഇപ്പോള്‍ തന്നെ മനസില്‍ കുറിച്ച് വെക്കണമെന്നും വി ഡി സതീശനും സുധാകരനും ആവശ്യപ്പെട്ടു. ബൂത് ലെവല്‍ കമിറ്റികള്‍ 10 ദിവസത്തിനകം ഉണ്ടാക്കുകയും വോടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതോടൊപ്പം സിപിഎമും ഇടതുപക്ഷവും എല്ലാകാലത്തും പരേതരുടെ വോട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വോടര്‍ ലിസ്റ്റ് ക്ലീന്‍ ചെയ്യണമെന്നും തിരുവനന്തപുരത്ത് ലീഡര്‍ കെ കരുണാകരന്റെ സ്മാരക മന്ദിരത്തിനുള്ള ഫണ്ട് പിരിവ് ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.

പണിയെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മേനി നടിച്ച് പാര്‍ടിയില്‍ തുടരാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുധാകരനും സതീശനും നയം വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ വീണ്ടും അടുത്ത യോഗം ഉണ്ടാകുമെന്നും അതിനുള്ളില്‍ എല്ലാം കൃത്യമായി ചെയ്യണമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധി 4500 കി മീറ്ററില്‍ അധികം കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ നടന്നതിന് ഫലം ഉണ്ടാകണമെന്നും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ എത്തുന്നത് തടയാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണിയെന്നും നേതാക്കള്‍ പറഞ്ഞു.
     
K Sudhakaran, VD Satheeshan, Rajmohan Unnithan, Lok Sabha Election,  Congress

ചിട്ടയോടെ മുന്നോട്ട് പോയാല്‍ വിസ്മയകരമായ ഫലം തങ്ങള്‍ ഉറപ്പ് നല്‍കുമെന്ന് ഇരുവരും പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും അതുകഴിഞ്ഞു നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പിലും അതുകഴിഞ്ഞുവരുന്ന കൊട്ടിക്കലാശമായ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വിജയം സുനിശ്ചിതമെന്നും അതിന് നേതൃനിരയിലുള്ള ബൂത്, മണ്ഡലം, ബ്ലോക്, ജില്ലാ, കെപിസിസി നേതാക്കളാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്രത്തിലെയും കേരളത്തിലെയും കൊള്ളക്കാരായ സര്‍കാരുകളെ തൂത്തെറിയാന്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കണമെന്നും സുധാകരനും സതീശനും ആവശ്യപ്പെട്ടു.

ഓരോ നേതാക്കളും തങ്ങളുടെ ബൂതിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അവിടെ കമിറ്റി ഉണ്ടാക്കിയ ശേഷം മാത്രമേ അതിന് മുകളിലേക്ക് ചിന്തിക്കേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വ്യക്തമാക്കി. കരഘോഷത്തോടെയാണ് ഇരു നേതാക്കളുടെയും പ്രസംഗം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ടിക്ക് പുത്തന്‍ ഉണര്‍വ് നക്കുന്ന രീതിയിലായിരുന്നു നേതാക്കളുടെ പങ്കാളിത്തം. സിയുസി, ബൂത്, മണ്ഡലം, ബ്ലോക്, ജില്ലാ കമിറ്റി നേതാക്കളും സഹകരണ ബാങ്ക് ഡയറക്ടര്‍മാരും പോഷക സംഘടനാ നേതാക്കളും ഉള്‍പെടെ 1500 ഓളം നേതാക്കളാണ് നേതൃകണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയത്.

Keywords: K Sudhakaran, VD Satheeshan, Rajmohan Unnithan, Lok Sabha Election,  Politics, Congress, Malayalam News, Politics, Kerala News, Kasaragod News, Political News, Call of Congress leaders to move forward with unity and unity.
< !- START disable copy paste -->

Post a Comment