Join Whatsapp Group. Join now!
Aster MIMS 10/10/2023

Suspended | കൈക്കൂലി കേസിൽ അറസ്റ്റിലായി റിമാൻഡിലായ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെ ഒടുവിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; ഉത്തരവ് പുറത്ത് വന്നത് 9 ദിവസത്തിന് ശേഷം

നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു Vigilance, General Hospital, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (KasargodVartha) ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന് രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായി റിമാൻഡിലായ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെ ഒടുവിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

News, Kerala, Kasaragod, Vigilance, General Hospital, Case, Arrest, Remand, Bribery case: Dr Venkita Giri was eventually suspended from service.

1960-ലെ കെസിഎസ് (സിസി&എ) ചട്ടത്തിലെ ഉപചട്ടം 10 പ്രകാരം 2023 ഒക്ടോബർ മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ അച്ചടക്ക നടപടിക്ക് വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം ഉപജീവന ബത്തക്ക് അർഹതയുണ്ടായിരിക്കും.

പി എം അബ്ബാസ് എന്നയാൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് അടുത്തുള്ള തീയതി ലഭിക്കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ഡോ. വെങ്കിടഗിരിയെ വിജിലൻസ് പിടികൂടിയത്. തുടർന്ന് അറസ്റ്റിലായ ഡോക്ടറെ കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

News, Kerala, Kasaragod, Vigilance, General Hospital, Case, Arrest, Remand, Bribery case: Dr Venkita Giri was eventually suspended from service.

നേരത്തെ ഒരു തവണ കൈക്കൂലി ആരോപണം ഉണ്ടായപ്പോള്‍ സസ്‌പെന്‍ഷന് വിധേയമായിട്ടുള്ള ഡോക്ടര്‍ നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ സേവനമുഷ്ഠിച്ച് വരികയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്. സമാനമായ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഡോക്ടറെ സർവീസിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്യണമെന്ന് വിവിധയിടങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഒടുവിൽ, അറസ്റ്റിലായി ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഡോ. വെങ്കിട ഗിരിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സർകാർ ഉത്തരവ് പുറത്തുവന്നത്.

Keywords: News, Kerala, Kasaragod, Vigilance, General Hospital, Case, Arrest, Remand, Bribery case: Dr Venkita Giri was eventually suspended from service.
< !- START disable copy paste -->

Post a Comment