പരിപാടിയില്‍ ആര്‍ എസ് എസ് കണ്ണൂർ വിഭാഗ് സേവ പ്രമുഖ് കെ പ്രമോദ് സംസാരിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപോർട് ബി എം എസ് ജില്ലാ സെക്രടറി വി ഗോവിന്ദന്‍ മടിക്കൈയും വരവ് ചിലവ് കണക്ക് ട്രഷറര്‍ അനില്‍ ബി നായരും അവതരിപ്പിക്കും. സംഘടന ചര്‍ച്ചയ്ക്ക് അഡ്വ. പി മുരളീധരന്‍ നേതൃത്വം നല്‍കും. ഭാവി പരിപാടികള്‍ സംസ്ഥാന ട്രഷറര്‍ ബാലചന്ദ്രന്‍ മുന്നോട്ട് വയ്ക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും സമാപനത്തിനും ബി എം എസ് ദക്ഷിണ മേഖല സഹ സംഘടനാ സെക്രടറി എം പി രാജീവന്‍ നേതൃത്വം നൽകും. ഗീതാ ബാലകൃഷ്ണന്‍ മസ്ദൂർ ഗീതം ആലപിക്കും .
ഇടതു - വലത് മുന്നണികള്‍ മാറി മാറി കേരളം ഭരിച്ചിട്ടും വികസനത്തിന്റെ രുചി അറിയാത്തവരാണ് ഇന്ന് കാസർകോട് ജില്ലക്കാരെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ബി എം എസ് നേതാക്കൾ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്ണന്‍, സെക്രടറി വി ഗോവിന്ദന്‍ മടിക്കൈ, അനില്‍ ബി നായര്‍, കെ വി ബാബു, ദിനേശ് പി, കെ എ ശ്രീനിവാസന്‍, വി ബി സത്യനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, BMS, Conference, Poinachi, BMS Kasaragod District Conference on 28th and 29th at Poinachi.
< !- START disable copy paste -->